ട്രെ​യ്നിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, October 1, 2020 12:02 AM IST
പേ​രാ​മ്പ്ര : കേ​ന്ദ്ര-കേ​ര​ള സ​ര്‍​ക്കാ​രു​ക​ളു​ടെ അം​ഗീ​കാ​ര​മു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പേ​രാ​മ്പ്ര കൈ​ര​ളി വൊ​ക്കേ​ഷ​ണ​ല്‍ ട്ര​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ള സ​ര്‍​ക്കാ​ര്‍ കെ​ജി​ടി​ഇ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ​ടെ പിഎ​സ്‌സി അം​ഗീ​കൃ​ത ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് കോ​ഴ്‌​സിലേക്കുള്ള പ​രി​മി​ത​മാ​യ സീ​റ്റു​ക​ള്‍​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ - എ​യി​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ക്രാ​ഫ്ട് ടീ​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ള്‍​ക്ക് യോ​ഗ്യ​തയായി പിഗണി ക്കുന്ന കോഴ്സാണിത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ല്‍ നാ​ഷ​ണ​ല്‍ യൂ​ത്ത് പ്രോ​ഗ്രാ​മി​ന്‍റെ (ഓ​ട്ടോ​ണ​മ​സ് സ്ഥാ​പ​നം - ഗ്രാ​ന്‍റ് ഇ​ന്‍ എ​യി​ഡ് പ്രോ​ജ​ക്റ്റ്) സ​ര്‍​ട്ടി​ഫി​ക്ക​റ്റോ​ടു കൂ​ടി​യ മെ​ഡി​ക്ക​ല്‍ ലാ​ബ്, ന​ഴ്‌​സിം​ഗ് കെ​യ​ര്‍ അ​സി​സ്റ്റ​ന്‍റ്, പ്രീ ​പ്രൈ​മ​റി ടീ​ച്ച​ര്‍ ട്രെ​യി​നിം​ഗ്, മോ​ണ്ടി സോ​റി, ആ​യു​ര്‍​വേ​ദ പ​ഞ്ച​ക​ര്‍​മ്മ തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ള്‍​ക്കും ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കൈ​ര​ളി വി​ടി​സി പേ​രാ​മ്പ്ര, ഫോ​ണ്‍ 9496478456, 94008 58456