മോ​ച​നമു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദസ്
Thursday, October 1, 2020 12:02 AM IST
താ​മ​ര​ശേ​രി:​ സി​വി​ല്‍ സ​ര്‍​വീ​സ് ധ്വം​സ​ന​ത്തി​നെ​തി​രെ സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻഡ് ടീ​ച്ചേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (സെ​റ്റോ) മോ​ച​നമു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. നി​ര്‍​ബ​ന്ധി​ത ശ​മ്പ​ളം പി​ടി​ച്ചെ​ടു​ക്ക​ല്‍ നി​യ​മം റ​ദ്ദ് ചെ​യ്യു​ക, കു​ടി​ശ്ശി​ക​യു​ള​ള 16 ശ​ത​മാ​നം ഡി​എ ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, പ​തി​നൊ​ന്നാം ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ശ​മ്പ​ളം അ​നു​വ​ദി​ക്കു​ക, ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സെ​റ്റോ താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ല്‍ മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ്സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.
താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മു​ച്ച​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ദ​സ്സ് എ​ന്‍​ജി​ഒ അ​സ്ോ​സി​യേ​ഷ​ന്‍ ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി പി.​കെ. സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഫ​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​റ്റോ താ​ലൂ​ക്ക് ക​ണ്‍​വീ​ന​ര്‍ പി.​ന​ന്ദ​കു​മാ​ര്‍, പി.​ജെ.​ദേ​വ​സ്യ, പി.​അ​രു​ണ്‍, ബി.​സി. സ​ജേ​ഷ്, കെ.​കെ.​ഷൈ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ന്ന മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ്സു​ക​ള്‍​ക്ക് വി.​പ്രേ​മ , ന​വ​നീ​ത് മോ​ഹ​ന്‍, കെ.​സി.​അ​ബ്ദു​ള്‍ സ​ലാം, പി.​കെ. അ​ബ്ദു​ള്‍ റ​ഷീ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സെ​റ്റോ സം​ഘ​ടി​പ്പി​ച്ച മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ്സ് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ദീ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​മ്പ്ര നി​യോ​ജക ​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ പ്ര​തി​ഷേ​ധ സ​ദ​സ്സും വി​ശ​ദീ​ക​ര​ണ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.​എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ക്ക​ളാ​യ എ​ൻ. ടി ​ജി​തേ​ഷ്, വി.​പ്ര​ദീ​ഷ്, ജി​ല്ലാ ജോ: ​സെ​ക്ര​ട്ട​റി ഇ.​സു​രേ​ഷ് ബാ​ബു ,സി​വി​ൽ സ​ർ​വീ​സ് സം​സ്ഥാ​ന ഓ​ഡി​റ്റ​ർ പി.​പി.​ഷാ​ക്കി​ർ, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് സി.​സ​മീ​ർ, കെ​പി​എ​സ്. ടി. ​എ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വി.​കെ ര​മേ​ശ​ൻ, കെ​പി എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ണ്ട് സ​ജീ​വ​ൻ കു​ന്നോ​ത്ത്, കെ ​പി ഒ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി മൂ​സ​ക്കോ​യ ക​ണ​യം​കോ​ട്, ഇ.​കെ സു​രേ​ഷ്, പി.​രാ​മ​ച​ന്ദ്ര​ൻ, മ​നോ​ജ് അ​ഴ​ക​ത്ത്, എ​ൻ രാ​ജേ​ഷ്, കെ.​ശ​ശി​ധ​ര​ൻ ജോ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വ​മ്പാ​ടി: സെ​റ്റോ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ് മു​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പിൽ ന​ട​ന്നു. കെ​പി​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​റ്റോ മു​ക്കം മു​നി​സി​പ്പാ​ലി​റ്റി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ​ലി ഇ. ​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.