കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, September 29, 2020 9:55 PM IST
താ​മ​ര​ശേ​രി: ജോ​ലി​ക്കി​ടെ അ​ങ്ങാ​ടി​യി​ലെ​ത്തി​യ ആ​ള്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കു​ടു​ക്കി​ലു​മ്മാ​രം മേ​ക്കോ​ത്തു ക​ണ്ടി പ​രേ​ത​നാ​യ മൂ​സ​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ അ​സീ​സ് (47) ആ​ണ് മ​രി​ച്ച​ത്.ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. കു​ടു​ക്കി ലു​മ്മാ​രം അ​ങ്ങാ​ടി​യി​ല്‍ വ​ച്ച് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​യ്ക്കും മ​രി​ച്ചി​രു​ന്നു.

ഫ​ര്‍​ണി​ച്ച​ര്‍ ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു അ​സീ​സ്. മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ജ​സീ​ല്‍, ഹ​ബീ​ബ ജാ​സ്മി​ന്‍, ഫാ​ത്തി​മ ഹി​ജ്റ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​റ​ഹി​മാ​ന്‍, ഖാ​സിം, ഹ​ബീ​ബ്, ആ​യി​ശ, ജ​മീ​ല.