മ​രി​ച്ച​വ​രു​ടെ പേ​രി​ലും മേ​ൽ​വി​ലാ​സ​ത്തി​ലും പി​ശ​കു​ക​ളേറെ, സ​ർ​ക്കാ​ർ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി ബ​ന്ധു​ക്ക​ൾ
Monday, September 28, 2020 11:59 PM IST
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ർ വി​മാ​നാപ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യ​പ്പോ​ഴു​ണ്ടാ​യ പി​ശ​കു​ക​ൾ തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി ബ​ന്ധു​ക്ക​ൾ.​വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും അ​ന​ന്ത​രാ​വ​കാ​ശി​ക​ളു​മാ​ണ് മ​രി​ച്ച​വ​രു​ടെ പേ​രു​ക​ളും മേ​ൽ​വി​ലാ​സ​വും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും എ​ഴു​തി​യ​പ്പോ​ഴു​ണ്ടാ​യ ചെ​റി​യ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ പോലീ​സ് സ്റ്റേ​ഷ​നി​ലും റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ലും ക​യ​റി​യി​റ​ങ്ങു​ന്ന​ത്.
വി​മാ​നാ​പ​ക​ട​ത്തി​ൽപ്പെ​ട്ട യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചി​പ്പോ​ൾ ന​ൽ​കി​യ പേ​രും മേ​ൽ​വി​ലാ​സ​വും, പാ​സ്പോ​ർ​ട്ടി​ലെ​യും മ​റ്റു രേ​ഖ​ക​ളി​ലെ​യും പേ​രും മേ​ൽ​വി​ലാ​സ​വും ത​മ്മി​ലു​ള​ള സ്പെ​ല്ലിം​ഗ് വൈ​രു​ധ്യ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​മ​ട​ക്ക​മു​ള​ള​വ​ക്ക് വി​ല​ങ്ങുത​ടി​യാ​വു​ന്ന​ത്.​ ആ​ശു​പ​ത്രി​യി​ൽ പോലീ​സ് ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്.​ എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ ല​ഭി​ച്ച രേ​ഖ​യി​ലും യാ​ത്ര​ക്കാ​രു​ടെ പാ​സ്പോ​ർ​ട്ടു​ക​ളി​ലും മ​റ്റു രേ​ഖ​ക​ളി​ലും ചെ​റി​യ വ്യത്യാ​സ​ങ്ങ​ളു​ള്ള​താ​ണ് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്.​പോ​ലീ​സ് എ​ഫ്.​ഐ ആ​റി​ലും അ​ന​ന്ത​രാ​വ​കാ​ശ രേ​ഖ​യി​ലും ഈ ​പി​ശ​കു​ക​ൾ ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ വെ​ട്ടി​ലാ​യ​ത്.
പാ​സ്പോ​ർ​ട്ടു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് മ​രി​ച്ച യാ​ത്ര​ക്കാ​രു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഒ​ത്തു​നോ​ക്കു​ന്ന​ത്. ​ഇ​തി​ൽ പ​ല​തി​ലും പേ​രു​ക​ൾ ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ​പ്പോ​ഴാ​ണ് പി​ഴ​വു​ക​ൾ ഏ​റെ വ​ന്ന​ത്.​അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി ഇ​ബ്രാ​ഹീ​മി​ന്‍റെ കു​ടും​ബം പേ​രി​ലെ തെ​റ്റ് തി​രു​ത്താ​ൻ ദി​വ​സ​ങ്ങ​ളാ​യി പോലീ​സ് സ്റ്റേ​ഷ​ൻ​ക​യ​റി ഇ​റ​ങ്ങു​ക​യാ​ണ്. ​ഇ​ബ്രാ​ഹീം എ​ന്ന് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ​പ്പോ​ൾ "ഐ' ​എ​ന്ന അ​ക്ഷ​ര​ത്തി​ന് പ​ക​രം "ഇ' ​എ​ന്നാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.​ മേ​ൽ​വി​ലാ​സ​ത്തി​ലും പേ​രി​ലും തെ​റ്റി​യെ​ന്ന പ​രാ​തി​യു​മാ​യി മൂ​ന്ന് പേ​ർ റ​വ​ന്യൂ​വ​കു​പ്പി​നേ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്.​
മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് പു​റ​മേ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ലും ചി​ല​ർ പേ​രു​ക​ളി​ൽ വ്യ​ത്യാ​സ​ങ്ങ​ളി​ള​ള​താ​യി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ദു​ബൈ​യി​ൽ നി​ന്നു​ള​ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ലാ​ന്‍റിംഗിനി​ടെ നി​യ​ന്ത്ര​ണം വി​ട്ട് ക​രി​പ്പൂ​രി​ൽ 35 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞത്. അപകടത്തിൽ 21 പേരാണ് മരിച്ചത്.