ക​മ്യൂ​ണി​റ്റി ക്വോട്ട പ്ര​വേ​ശ​നം ഇ​ന്ന്
Monday, September 28, 2020 11:57 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ ക​മ്മ്യൂ​ണി​റ്റി കോ​ട്ട​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ന് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും.
റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട സ​യ​ൻ​സ് ഗ്രൂ​പ്പ് റാ​ങ്ക് 67 വ​രെ​യും, കൊ​മേ​ഴ്സ് ഗ്രൂ​പ്പ്‌ റാ​ങ്ക് 80 വ​രെ​യും, ഹ്യൂ​മാ​നി​റ്റി​സ് ഗ്രൂ​പ്പ് 94 വ​രെ​യു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ 10ന് ​ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണ്.
കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി സേ​ക്രഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ഡ്മി​ഷ​ൻ ഇ​ന്ന് രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.
പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ പേ​രു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.