കൂ​രാ​ച്ചു​ണ്ടി​ലെ മി​നി സ്റ്റേ​ഡി​യം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ആ​ക്ഷേ​പം
Monday, September 28, 2020 11:57 PM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ സ്ഥ​ലം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​രോ​പി​ച്ചു. നാ​ടി​ന്‍റെ സ്റ്റേ​ഡി​യ​മെ​ന്ന സ്വ​പ്നം ഇ​തോ​ടെ ഇ​ല്ലാ​താ​വു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്താ​യു​ള്ള രാ​ജീ​വ് ഗാ​ന്ധി മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ച്ചു​കൊ​ണ്ടാ​ണ് സ്ഥ​ലം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഈ ​സ്ഥ​ല​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ-​ഗ്രേ​ഡ് പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​ത്തി​നു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ചു. പി​ന്നീ​ട് താ​ത്ക്കാ​ലി​ക​മാ​യി പ്ലാ​സ്റ്റി​ക്ക് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നു​ള്ള ഷെ​ഡ് നി​ർ​മ്മി​ക്കു​മെ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു​വെ​ങ്കി​ലും ഇ​പ്പോ​ൾ നി​ർ​മി​ച്ചു​വ​രു​ന്ന​ത് കോ​ൺ​ക്രീ​റ്റി​ൽ നി​ർ​മ്മി​ക്കു​ന്ന കെ​ട്ടി​ട​മാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
ഇ​ത്ത​ര​ത്തി​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ സ്ഥ​ലം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ്രേ​മ​ൻ, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, പി.​കെ. സോ​ബി​ൻ, ജോ​യി പ​ന​യ്ക്ക​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.