അ​രീ​ക്ക​രകു​ന്ന് ബി​എ​സ്എ​ഫ് ക്യാ​മ്പി​ൽ 12 ജ​വാ​ൻ​മാ​ർ​ക്കുകൂ​ടി കോ​വി​ഡ്
Monday, September 28, 2020 11:56 PM IST
നാ​ദാ​പു​രം: ഇ​രു​നൂ​റി​ലേ​റെ പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ച ചെ​ക്യാ​ട് അ​രീ​ക്ക​ര​ക്കു​ന്ന് ബി​എ​സ്എ​ഫ്കേ​ന്ദ്ര​ത്തി​ൽ 12 സൈ​നി​ക​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ചു. വ​ള​യം ക​മ്മൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ആ​ന്‍റി‌​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച 498പേ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​തി​ൽ 203 പേ​ർ​ക്ക് രോ​ഗം സ്ഥി​തീ​ക​രി​ച്ചി​രു​ന്നു. ബാ​ക്കി​യു​ള്ള​ർ​ക്ക് ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച വ​ള​യം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​ക്ക് ബി​എ​സ്എ​ഫ് ക്യാ​മ്പി​ലെ ഇ​രു​പ​ത് സൈ​നി​ക​രാ​ണ് ഹാ​ജ​രാ​യ​ത്. ഇ​തി​ലാ​ണ് 12 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തോ​ടെ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ട​ർ​ന്നി​ട്ടു​ണ്ട്. ക്യാ​മ്പി​ലു​ള്ള​വ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മീ​പി​ക്കു​ന്ന​ത് വ​ള​യം, പാ​റ​ക്ക​ട​വ്, ക​ല്ലാ​ച്ചി തു​ട​ങ്ങി​യ ടൗ​ണു​ക​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ്‌​ച വ​ള​യ​ത്ത് 71 പേ​രി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വ​ള​യം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

താ​മ​ര​ശേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 30 ല​ക്ഷം രൂ​പ ചി​ല​വി​ല്‍ ന​വീ​ക​രി​ച്ച ക​ണ്ണോ​ത്ത്-​കാ​ളി​റാ​വ്-​തെ​യ്യ​പ്പാ​റ റോ​ഡ് ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ വി.​ഡി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അം​ബി​ക മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് ജോ​സ്, ഷെ​ല്ലി കു​റു​വാ​ച്ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.