തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ-​ഗ​വേ​ണ​ൻ​സി​ലേ​ക്ക്
Monday, September 28, 2020 11:56 PM IST
തി​രു​വ​മ്പാ​ടി: കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ 100 ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ലെ 150 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാം ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​ന്ന ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഇ-​ഗ​വേ​ർ​ണ​ൻ​സ് സം​വി​ധാ​ന​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ്വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തു ന​ൽ​കു​ന്ന 200ൽ ​അ​ധി​കം സേ​വ​ന​ങ്ങ​ൾ ഇ​നി മു​ത​ൽ ഓ​ൺ​ലൈ​നാ​യി ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കും. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മു​ള്ള​വ​ർ​ക്ക് സ്വ​ന്ത​മാ​യോ അ​ക്ഷ​യ കേ​ന്ദ്രം മു​ഖേ​ന​യോ സേ​വ​ന​ങ്ങ​ൾ തേ​ടാ​വു​ന്ന​താ​ണ്. ഫ​യ​ലു​ക​ളു​ടെ നീ​ക്ക​വും ഈ ​സം​വി​ധാ​ന​ത്തോ​ടെ ഗു​ണ​ഭോ​ഗ്താ​ക്ക​ൾ​ക്ക് അ​റി​യാ​ൻ സാ​ധി​ക്കും. വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ മാ​റ്റം ന​ട​പ്പാ​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​യി തി​രു​വ​മ്പാ​ടി​യും മാ​റു​ന്ന അ​ഭി​മാ​ന​ക​ര​മാ​യ ച​ട​ങ്ങ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ് മെം​ബ​ർ​മാ​രാ​യ കെ.​ആ​ർ. ഗോ​പാ​ല​ൻ, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, റോ​ബ​ർ​ട്ട് നെ​ല്ലി​ക്കാ​തെ​രു​വി​ൽ, സു​ഹ​റ മു​സ്ത​ഫ, സ്മി​ത ബാ​ബു, സെ​ക്ര​ട്ട​റി എം. ​ഗി​രീ​ഷ്, ജെ​എ​സ് ടി. ​ര​ഞ്ജി​നി, ഷി​മി​ലി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.