ചി​കി​ത്സാ​നി​ഷേ​ധം: ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍
Monday, September 28, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി​ക​ള്‍ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭ​സ്ഥ​ശി​ശു​ക്ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക​യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണു ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത വേ​ദ​ന​യും വ്യ​ഥ​യു​മാ​ണ് ആ ​ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി അ​നു​ഭ​വി​ച്ച​ത്.
കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് ക​ടു​ത്ത മ​നൃ​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യ ഗ​ര്‍​ഭി​ണി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി കൃ​ത്യ​മാ​യ പ്രോ​ട്ടോ​കോ​ള്‍ ഉ​ണ്ടാ​ക്കു​ക​യും അ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്നു​റ​പ്പാ​ക്കു​ക​യും വേ​ണം.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​നും സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷും പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.