അ​ഗ​സ്ത്യ​ൻമുഴി-തി​രു​വ​മ്പാ​ടി -കൈ​ത​പ്പൊ​യി​ൽ റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​യി​ല്ല
Monday, September 28, 2020 11:56 PM IST
തി​രു​വ​മ്പാ​ടി: നി​ർ​ദി​ഷ്ട അ​ഗ​സ്ത്യ​ൻമുഴി-തി​രു​വ​മ്പാ​ടി -കൈ​ത​പ്പൊ​യി​ൽ റോ​ഡ് നാ​ൾ​ക്കു​നാ​ൾ ദു​രി​ത​മയമാകുന്പോൾ അ​ധി​കാ​ര കേ​ന്ദ്രങ്ങൾ ത​രി​മ്പും കു​ലു​ക്ക​മി​ല്ലാ​തെ നി​ല​കൊ​ള്ളു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ ചെ​ളി​ക്കെ​ട്ടും ക​ല്ലു​മാ​യി കി​ട​ക്കു​ന്ന റോ​ഡ് പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ്. ഏ​റെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളും കൊ​ണ്ട് കേ​ര​ള​ത്തി​ലെ വാ​ർ​ത്ത​ക​ളി​ൽ സ​ജീ​വ​മാ​യ നി​ർ​ദി​ഷ്ട റോ​ഡ് തി​രു​വ​മ്പാ​ടി എം​എ​ൽ​എ ജോ​ർ​ജ് എം.​തോ​മ​സി​ന്‍റെ ഇ​ട​പെ​ട​ലി​നു ശേ​ഷ​വും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

കി​ഫ്ബി ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം കേ​ബി​ൾ ഡ​ക്ട് നി​ർ​മി​ക്കാ​തെ ന​ട​ത്തി​യ പ​ണി​ക​ളി​ൽ എം​എ​ൽ​എ​യു​ടെ നേ​രെ അ​ഴി​മ​തി​യാ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സും മ​റ്റു പാ​ർ​ട്ടി​ക​ളും നി​ര​ന്ന് സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ റോ​ഡ് പ​ണി നി​ശ്ച​ല​മാ​യി. കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​നുശേ​ഷം കാ​ര്യ​മാ​യ പ​ണി​ക​ൾ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. താ​ഴെ തി​രു​വ​മ്പാ​ടി മു​ത​ൽ ക​റ്റ്യാ​ട് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ടൗ​ൺ ഭാ​ഗ​ത്തും ഇ​രു​മ്പ​കം മു​ത​ൽ മു​റ​മ്പാ​ത്തി വ​രെ​യു​ള്ള യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​ണ്. ടു ​വീ​ല​ർ യാ​ത്ര​ക്കാ​രും കാ​ർ യാ​ത്ര​ക്കാ​ർ മി​ക്ക​വ​രും തി​രു​വ​മ്പാ​ടി അ​മ്പ​ല​പ്പാ​റ വ​ഴി പോ​കു​ന്ന​തി​നാ​ൽ നാ​ല് മീ​റ്റ​ർ മാ​ത്രം വീ​തി​യു​ള്ള റോ​ഡി​ൽ വാ​ഹ​ന​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വമാണ്.

അ​മ്പ​ല​പ്പാ​റ വ​ഴി​യു​ള്ള ചെ​റി​യ റോ​ഡ് അ​റി​യി​ല്ലാ​ത്ത ബൈ​ക്ക് യാ​ത്രി​ക​രി​ൽ പ​ല​രും പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ചെ​ളി​ക്കെ​ട്ടി​ൽ വീ​ഴു​ന്നത് പ​തി​വാണ്. തി​രു​വ​മ്പാ​ടി മൃ​ഗാ​ശു​പ​ത്രി, ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി, കൃ​ഷി​ഭ​വ​ൻ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി പോ​ലും ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി നി​ല​ച്ചി​രി​ക്കു​കയാണ്.

താ​ഴെ തി​രു​വ​മ്പാ​ടി മു​ത​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്ത് പാ​തിവ​ഴി​യി​ൽ നി​ർ​ത്തി​വച്ച ര​ണ്ട് ക​ലു​ങ്കുകളുടെ നി​ർ​മാ​ണം ഇ​നി​യും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. നൂ​റു ക​ണ​ക്കി​ന് ടി​പ്പ​ർ ലോ​റി​ക​ള​ട​ക്കം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ഇ​വി​ടെ നി​ര​വ​ധി ടു ​വീ​ല​റു​ക​ളാ​ണ് ദി​വ​സേ​ന അ​പ​ക​ട​ത്തി​ൽ പ്പെ​ടു​ന്ന​ത്. കെ‌​എ​സ്ഇ​ബി​യു​ടെ ഹെ​വി വോ​ൾ​ട്ടേ​ജ് ഭൂ​ഗ​ർ​ഭ ലൈ​നി​നാ​യി എ​ടു​ത്ത കാ​ന​യി​ൽ തോ​ട്ട​ത്തി​ൻ ക​ട​വു പാ​ലം മു​ത​ൽ താ​ഴെ തി​രു​വ​മ്പാ​ടി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗം മ​ണ്ണി​ട്ട് മൂ​ടി​യ നി​ല​യി​ൽ കി​ട​ക്കു​ന്നു.

ടാ​റിം​ഗ് ചെ​യ്തു കൊ​ടു​ക്കു​വാ​നു​ള്ള തു​ക​യ​ട​ച്ച് വെ​ട്ടി​പ്പൊ​ളി​ച്ച പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ആ​റു മാ​സ​ത്തി​ല​ധി​ക​മാ​യി മ​ണ്ണി​ട്ട് മു​ടി ടാ​റി​ംഗ് ന​ട​ത്താ​തെ നി​ല​നി​ർ​ത്തി​യി​രി​ക്കു​കയാണ്. പ്ര​ദേ​ശ​ത്ത് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ മൂ​ലം മ​ണ്ണെ​ല്ലാം ഒ​ഴു​കി​പ്പോ​യി വീ​ണ്ടും കി​ട​ങ്ങാ​യി. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി തി​രു​വ​മ്പാ​ടി ടൗ​ണും പ​രി​സ​ര​വും പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. ടൗ​ണി​ലെ ഈ ​അ​പ​ക​ടം മൂ​ലം നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ മു​ത​ൽ താ​ഴെ തി​രു​വ​മ്പാ​ടി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. കാ​ൽ​ന​ട യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​താ​യ ഇ​പ്പോ​ഴ​ത്തെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലു​ള്ള വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും അ​ട​ച്ചുപൂ​ട്ടി.

ല​ക്ഷ​ങ്ങ​ൾ ലോ​ണെ​ടു​ത്ത് തു​ട​ങ്ങി​യ​വ​യി​ൽ പ​ല​തും അ​ട​ച്ചുപൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. ടൗ​ണി​ലെ ടാ​ക്സി സ​ർ​വീ​സു​ക​ൾ മി​ക്ക​വ​യും ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​ണ്. ഈ ​റോ​ഡു​വി​ക​സ​നം മൂ​ലം സ്വ​ന്തം വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി പോ​ലും ത​ട​യ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ആ​ന്‍റ​ണി വെ​ളി​യ​ത്ത്, വി​ൻ​സ​ന്‍റ്, സി​റി​യ​ക് തൂ​ങ്കു​ഴി തു​ട​ങ്ങി​യ നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​ർ. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വു​മു​ള്ള പ്രീ - ​കാ​സ്റ്റ് കാ​ന സാ​ധ്യ​മ​ല്ലാ​ത്ത ഇ​വ​രു​ടെ വീ​ടി​നു മു​ൻ​വ​ശം മാ​സ​ങ്ങ​ളാ​യി ക​മ്പി കെ​ട്ടി​യും കി​ട​ങ്ങെ​ടു​ത്തും കി​ട​ക്കു​ന്നു. സ്വ​ന്തം വാ​ഹ​നം പെ​രു​വ​ഴി​യി​ൽ മ​ഴ​യാ​യാ​ലും വെ​യി​ലാ​യാ​ലും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ് ഇ​വ​ർ എ​ങ്ങ​നെ​യെ​ങ്കി​ലും ഈ ​ദു​രി​ത​ക്ക​യ​ത്തി​ൽ നി​ന്നും ര​ക്ഷ നേ​ടി​ത്ത​ര​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി.