ഭ​ർ​ത്താ​വും ഭാ​ര്യ​യും ട്രെയിൻ ത​ട്ടി മ​രി​ച്ചു
Monday, September 28, 2020 10:46 PM IST
കൊ​യി​ലാ​ണ്ടി: മൂ​ടാ​ടി വെ​ള്ള​റ​ക്കാ​ട് റെ​യി​വേ സ്റ്റേ​ഷ​നു സ​മീ​പം ട്രെ​യി​നി​ടി​ച്ച് ഭ​ർ​ത്താ​വി​നും ഭാ​ര്യ​യ്ക്കും ദാ​രു​ണാ​ന്ത്യം. പു​തി​യോ​ട്ടി​ൽ അ​ബ്ദു​ള്ള (71), ഭാ​ര്യ അ​സ്മ (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ന​ന്തി​യി​ൽ നി​ന്നും വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​ര​വേ ട്രാ​ക്കി​ൽ ഇ​രു​ന്നു പോ​യ അ​ബ്ദു​ള്ള​യെ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പി​ക്കു​ന്ന​തി​നി​ട​യി​ൽ കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്ത് നി​ന്നെ​ത്തി​യ തീ​വ​ണ്ടി എ​ൻ​ജി​ൻ ഇ​രു​വ​രെ​യും ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​റ​ക്കാ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ഇ​വ​ർ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. മ​ക്ക​ൾ: നൗ​ഷാ​ദ്, ഷ​റ​ഫു​ദീ​ൻ, (ഇ​രു​വ​രും കു​വൈ​ത്ത്), റ​ഷീ​ദ, റ​ബീ​ന. മ​രു​മ​ക്ക​ൾ: സീ​ന​ത്ത്, സ​ജ്ന, മു​സ്ത​ഫ, അ​ഷ​റ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ, അ​ബൂ​ബ​ക്ക​ർ, യൂ​സ​ഫ്, ബ​ഷീ​ർ, റ​ഹീം. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.