മ​റി​പ്പു​ഴ​യി​ൽ ഫാം ​ഹൗ​സു​ക​ൾ​ക്കുനേ​രെ ആ​ക്ര​മ​ണം; മാ​വോ​യി​സ്റ്റു​കളെ​ന്ന് സം​ശ​യം
Sunday, September 27, 2020 11:27 PM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ മ​റി​പ്പു​ഴ​യി​ൽ ഫാം ​ഹൗ​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മം. ഡോ. ​സാ​ജ​ൻ എ​ന്ന ആ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാം ​ഹൗ​സി​നും മെ​സ്ഹൗ​സി​നും നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മം. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രോ മാ​വോ​യി​സ്റ്റു​ക​ളോ ആ​ണ​ന്നാ​ണ് സം​ശ​യം.
ജ​ന​ലു​ക​ൾ ത​ക​ർ​ക്കു​ക​യും വാ​തി​ലു​ക​ൾ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി അ​വ​ർ പാ​ത്ര​ങ്ങ​ളും പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ക്കു​ക​യും വ​ള​ർ​ച്ച എ​ത്തി​യ മു​യ​ലു​ക​ളേ​യും കോ​ഴി​ഫാ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ട്ട​ക​ളും എ​ടു​ത്ത് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. 26ന് ​വൈ​കു​ന്നേ​രം ആ​റി​ന് ഫാം ​അ​ട​ച്ച് താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​യ ജോ​ലി​ക്കാ​ര​ൻ പി​റ്റേ ദി​വ​സം രാ​വി​ലെ 7.30 ന് ​ഫാ​മി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഫാം ​ഹൗ​സ് ത​ക​ർ​ത്ത​താ​യി കാ​ണു​ക​യും നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യ‌ു​മാ​യി​രു​ന്നു. തി​രു​വ​മ്പാ​ടി സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഒ​രാ​ഴ്ച മു​ൻ​പ് തൊ​ട്ട​ടു​ത്തു​ള്ള ഹോം​സ്റ്റേ​യി​ലും സ​മാ​ന​മാ​യ അ​തി​ക്ര​മം ന​ട​ന്നി​രു​ന്നു. മു​ൻ കാ​ല​ത്ത് ഇ​വി​ടെ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി ത​ദ്ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടോ​മി കൊ​ന്ന​ക്ക​ൻ, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ നാ​ട്ടു​കാ​രാ​യ അ​പ്പ​ച്ച​ൻ തെ​ക്കെ​കൂ​റ്റ്, മ​നോ​ജ് വാ​ഴേ​പ​റ​മ്പി​ൽ, പി.​സി. മെ​വി​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.