അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കി കൂ​ട്ടാ​യ്മ
Sunday, September 27, 2020 11:26 PM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ വേ​ട്ടോ​റേ​മ്മ​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ഞ്ചം​ഗ ബം​ഗാ​ളി അ​തി​ഥി തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന്ന് ഇ​നി സ്വ​സ്ഥ​മാ​യി കി​ട​ന്നു​റ​ങ്ങാം. പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി കു​റ്റ്യാ​ടി അ​ങ്ങാ​ടി​യി​ലെ ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​ണ് ക​ൽ​ക്ക​ത്ത​യ്ക്ക​ടു​ത്ത ഫ​ർ​ഖോ​ന ജി​ല്ല​യി​ലെ ഗാ​ഡ​ൻ ഡീ​ച്ച് നി​വാ​സി​യാ​യ ഷെ​യ്ക്ക് രാ​ജേ​ഷ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ നൂ​ർ​ജ​ഹാ​ൻ. മ​ക്ക​ളാ​യ റ​സ്‌വാ​ന (12), റ​ജി​യ (10), ഷെ​യ്ക്ക്റ​ഹി​യാ​ൻ (8) എന്നിവരടങ്ങിയ ഷെയ്ക്കിന്‍റെ കുടുംബം വെ​ട്ടോ​റേ​മ്മ​ലി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

കോ​റി​ഡി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ക​ൾ അ​ട​ച്ചി​ട്ട​പ്പോ​ൾ രാ​ജേ​ഷ് ജോ​ലി ചെ​യ്യു​ന്ന ടൈ​ല​റിം​ഗ് ക​ട​യും അ​ട​ച്ചി​ടേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ന്ന് പോ​ലും പ്ര​യാ​സപ്പെ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ വാ​ട​ക​യും ക​ര​ണ്ട് ബി​ല്ലും ന​ൽ​കാ​നാ​യി​ല്ല. മ​റ്റ് ചി​ല​വു​ക​ളും ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തി.

ഇ​വ​രു​ടെ മ​ക്ക​ൾ മൂ​ന്നു പേ​രും പ​രി​സ​ര​ത്തെ അ​ടു​ക്ക​ത്ത് യു​പി സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ബം​ഗാ​ളി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ൽ ക​ഴി​യാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് രാ​ജേ​ഷ് പ​റ​യു​ന്നു. സ്വ​ന്ത​മാ​യി മേ​ൽ​വി​ലാ​സ​മ​ല്ലാ​ത്ത​തി​നാ​ൽ റേ​ഷ​ൻ കാ​ർ​ഡ് പോ​ലും ല​ഭ്യ​മാ​യി​ല്ല. ഇ​ത് കാ​ര​ണം സ​ർ​ക്കാ​റി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ളും മ​റ്റും കി​ട്ടി​യു​മി​ല്ല.

നാ​ട്ടു​കാ​രു​ടെ​യും കു​റ്റ്യാ​ടി​യി​ലെ ചി​ല പ​രി​ചി​ത​രു​ടേ​യും സ​ഹാ​യ​ത്താ​ലാ​ണ് നാ​ളു​ക​ൾ ക​ഴി​ഞ്ഞുപോ​കു​ന്ന​ത്. ഈ ​ഒ​രു അ​വ​സ്ഥ​യി​ലാ​ണ് സ​ഹാ​യ​വു​മാ​യി പ​രി​സ​ര​ത്തെ ന​ര​യ​ൻ​ങ്കോ​ട് മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ളും കു​റ്റ്യാ​ടി​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന വേ​ദി​യാ​യ ചി​ന്നൂ​സ് കൂ​ട്ടാ​യ്മ, അ​ടു​ക്ക​ത്ത് യു​പി സ്കു​ളി​ലെ അ​ധ്യാ​പ​ക​രും സു​മ​ന​സു​ക​ളും കൈ​കോ​ർ​ത്തു കൊ​ണ്ട് ഇ​വ​ർ​ക്ക് സ്വ​പ്ന ഭ​വ​നം ഒ​രു​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വേ​ട്ടോ​റേ​മ്മ​ലി​ൽ ഒ​രു വീ​ട് ക​ണ്ടെ​ത്തു​ക​യും ആ​വ​ശ്യ​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഷെ​യ്ഖ് രാ​ജേ​ഷി​ന്നും കു​ടും​ബ​ത്തി​ന്നും സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​വു​മെ​ന്ന് ന​ര​യ​ൻ​ങ്കോ​ട് മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ളും അ​ടു​ക്ക​ത്ത് എം​എ​എം യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​കെ. ഷ​മീ​ർ മാ​സ്റ്റ​ർ, ചീ​ന്നു​സ് കൂ​ട്ടാ​യ്മ​യു​ടെ സാ​ര​ഥി​ക​ളാ​യ ന​സീ​ർ ചി​ന്നൂ​സ്, ടി.​സി. അ​ശ്റ​ഫ് എന്നിവരും പ​റ​യു​ന്ന​ത്.