അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ അ​ത്യാ​വ​ശ്യ​ം: സം​യു​ക്ത ക​ര്‍​ഷ​ക​ സം​ര​ക്ഷ​ണ​സ​മി​തി
Saturday, September 26, 2020 11:28 PM IST
കോ​ഴി​ക്കോ​ട്: വ​ന്യ ജീ​വി​സ​ങ്കേ​ത​ങ്ങ​ള്‍​ക്ക് ചു​റ്റും ബ​ഫ​ര്‍​സോ​ണ്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന​സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സം​യു​ക്ത ക​ര്‍​ഷ​ക​സം​ര​ക്ഷ​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. 105 വി​ല്ലേ​ജു​ക​ളി​ലെ 25 ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​വി​ഷ​യ​മാ​ണി​ത്. അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് ക​ര​ട് വി​ഞ്ജാ​പ​നം റ​ദ്ദ് ചെ​യ്യ​ണം. 17 വ​ന്യ ജീ​വി സ​ങ്കേ​ത​ങ്ങ​ളും ആ​റ് ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളു​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി​യ സം​സ്ഥാ​ന വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഈ ​സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യോ ജ​ന​സം​ഖ്യ​യു​ടെ ക​ണ​ക്ക് എ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ആ​യി​ര​ക​ണ​ക്കി​ന് ജ​ന​സ​മ്പ​ര്‍​ക്ക കേ​ന്ദ്ര​ങ്ങ​ളെ​കു​റി​ച്ച് റി​പ്പൊ​ര്‍​ട്ടി​ല്‍ യാ​തൊ​രു പ​രാ​മ​ര്‍​ശ​വു​മി​ല്ലെ​ന്ന് സം​യു​ക്ത ക​ര്‍​ഷ​ക​സം​ര​ക്ഷ​ണ​സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഒ.​ഡി.​തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി. കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ല്‍​പ്പെ​ടു​ന്ന 13 വി​ല്ലേ​ജു​ക​ളി​ലാ​യി മൂ​ന്ന് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്. വ​ന്യ ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​നു​ശ​ഷം തെ​രു​വു​വി​ള​ക്കു​ക​ള്‍ ക​ത്തി​ക്കാ​നോ, വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​നോ ക​ഴി​യി​ല്ല. ജ​ന​ങ്ങ​ള്‍ താ​നേ ഒ​ഴി​ഞ്ഞു​പോ​കേ​ണ്ട അ​വ​സ്ഥ​യും സം​ജാ​ത​മാ​കും.

കൃ​ഷി ചെ​യ്യാ​നോ, പു​തി​യ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളോ ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കും. വ​ന്‍ ന​ഷ്ട​മാ​യി​രി​ക്കും ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​കു​ക. ഗു​ഡ​ല്ലൂ​രി​ലെ നീ​ല​ഗി​രി ക​ടു​വാ​സ​ങ്കേ​ത​ത്തി​ന് സ​മീ​പ​ത്ത് വ​സി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ ഇ​റ​ങ്ങി​പോ​കു​ന്ന അ​തേ​അ​വ​സ്ഥ​യാ​യി​രി​ക്കും മ​റ്റി​ട​ങ്ങ​ളി​ലും ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.