അ​ശാ​സ്ത്രീ​യ ക​ര​ട് വി​ജ്ഞാ​പ​നം: ക​ട്ടി​പ്പാ​റ​യി​ല്‍ ജ​ന​കീ​യ പ്ര​തി​രോ​ധ മാ​ര്‍​ച്ച് ന​ട​ത്തി
Saturday, September 26, 2020 11:26 PM IST
താ​മ​ര​ശേ​രി: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ക​ട്ടി​പ്പാ​റ​യി​ല്‍ യു​ഡി​എ​ഫ് ക​ര്‍​ഷ​ക ജ​ന സം​ര​ക്ഷ​ണ സ​മി​തി ജ​ന​കീ​യ പ്ര​തി​രോ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ക​ല്ലു​ള്ള​തോ​ട്ടി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് ക​ട്ടി​പ്പാ​റ​യി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന പൊ​തു​യോ​ഗം കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ല​വി​ലെ വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​കാ​ശ ദൂ​രം ക​ണ​ക്കാ​ക്കി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തി​ന് ശു​പാ​ര്‍​ശ ന​ല്‍​കി​യ​വ​ര്‍ ഈ ​ശു​പാ​ര്‍​ശ പി​ന്‍​വ​ലി​ച്ചാ​ല്‍ തീ​രു​ന്ന പ്ര​ശ്‌​ന​മെ ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ചു​ള്ളു​വെ​ന്നും കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് മ​ല​യോ​ര ജ​ന​ത​യു​ടെ ഒ​രു തു​ണ്ട് ഭൂ​മി പോ​ലും കൈ​യേ​റാ​ന്‍ ഒ​രു​ത്ത​നെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​നം വ​കു​പ്പ് ഉ​ള്‍​പ്പെ​ടെ ചി​ല ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റു​ക​ളി​ല്‍ ക്രി​മി​ന​ലു​ക​ളാ​ണ് കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യു​ന്ന​തി​നോ, ശ്ര​ദ്ധി​ക്കാ​നോ ശ്ര​മി​ക്കാ​തെ ഏ​തു വി​ധ​ത്തി​ല്‍ പൊ​തു​ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ക്കാ​മെ​ന്ന് സ്വ​പ്നം കാ​ണു​ന്ന തി​ര​ക​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും കു​ട്ട​രു​മെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും സം​ര​ക്ഷി​ച്ച് വ​ന്യ ജീ​വി സ​ങ്കേ​തം വ​ന​ത്തി​നു​ള്ളി​ല്‍ ത​ന്നെ​യെ​ന്ന നി​യ​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൊ​യ​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രേം​ജി ജെ​യിം​സ്, ആ​യി​ഷ​ക്കു​ട്ടി സ​ല്‍​ത്താ​ന്‍, മു​ഹ​മ്മ​ദ് ഷാ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ.​കെ. ഹം​സ ഹാ​ജി, താ​ര അ​ബ്ദു​റ​ഹി​മാ​ന്‍ ഹാ​ജി, അ​നി​ല്‍ ജോ​ര്‍​ജ്, ഷം​സി​ര്‍ ക​ക്കാ​ട്ടു​മ്മ​ല്‍, ബി​ജു ക​ണ്ണ​ന്ത​റ, ഷം​സീ​ര്‍ മൊ​യ​ത്ത്, ബെ​ന്നി ടി.​ജോ​സ​ഫ്, ഷാ​ഫി സ​ക്ക​റി​യ, ബാ​ബു കു​രി​ശി​ങ്ക​ല്‍, അ​ബ്ദു​ള്‍ അ​സി​സ്, വ​ത്സ​മ്മ അ​നി​ല്‍, ബീ​ന ജോ​ര്‍​ജ്, ന​യിം, വി.​പി. ബാ​ബു, വി​ജീ​ഷ് കീ​ഴ​ഞ്ചേ​രി എ​ന്നി​വ​ര്‍ മാർച്ചിന് നേ​തൃ​ത്വം ന​ല്‍​കി.