വോ​ട്ട​ർ​ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്ക​ലി​ൽ ക്ര​മ​ക്കേ​ടെ​ന്ന് സി​പി​എം
Saturday, September 26, 2020 11:26 PM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന ന​ട​പ​ടി​യി​ൽ കൂ​രാ​ച്ചു​ണ്ട് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ​യും ഭ​ര​ണ സ​മി​തി​യു​ടെ​യും നി​ർ​ദേശ​പ്ര​കാ​രം വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്നു​വെ​ന്ന് സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മ​റ്റി ആ​രോ​പി​ച്ചു. ഇ​ട​തു​പ​ക്ഷം ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്നും യു​ഡി​എ​ഫ് ന​ൽ​കി​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ പൂ​ർ​ണ്ണ​മാ​യും സ്വീ​ക​രി​ച്ചു​വെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള വ​രു​ടെ അ​പേ​ക്ഷ ത​ള്ളി​ക്ക​ള​ഞ്ഞ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി വി.​ജെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. തോ​മ​സ്, ജോ​സ് ചെ​രി​യ​ൻ, കെ.​ജി. അ​രു​ൺ പ്ര​സം​ഗി​ച്ചു.