ക​ര​നെ​ൽ കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Saturday, September 26, 2020 11:26 PM IST
മു​ക്കം: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ൽ മു​ക്കം ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ൻ നേ​തൃ​ത്വ​ത്തി​ൽ കി​സാ​ൻ​വെ​ൽ​ഫേ​ർ സൊ​സൈ​റ്റി മ​ണാ​ശേ​രി​യി​ൽ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​ത്ത് ന​ട​ത്തി​യ ക​ര​നെ​ൽ കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി.‌ മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ മാ​സ്റ്റ​ർ നെ​ല്ല് കൊ​യ്ത് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വി. ​ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പു വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി 30 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ക​ര​നെ​ൽ കൃ​ഷി വ്യാ​പി​പ്പി​ച്ച​താ​യി കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​പ്രി​യ മോ​ഹ​ൻ പ​റ​ഞ്ഞു. കി​സാ​ൻ​ വെ​ൽ​ഫെയ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി. ​ശി​വ​ദാ​സ​ൻ, സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ മാ​സ്റ്റ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പി.​കെ. അ​ബ്ദു​ൽ​ക​രീം, സു​ബ്ര​ഹ്മ​ണ്യ​ൻ, ക​ർ​ഷ​ക​രാ​യ കെ.​പി. അ​ബ്ദു​ൽ ഖാ​ദ​ർ, ടി.​കെ. ച​ന്ദ്ര​ൻ, ച​ന്ദ്ര​ൻ വ​ണ്ടൂ​ർ, കെ. ​സാ​നു, ക​ർ​മ്മ​സേ​ന അം​ഗ​ങ്ങ​ളാ​യ വി.​കെ. വി​ബീ​ഷ്, രാ​ജി, അ​ബു​ജാ​ക്ഷി, സു​നി​ത എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.