കോ​വി​ഡ്: നാ​ല് താ​ലൂ​ക്കു​ക​ളി​ലാ​യി 31 ക്വി​ക് റെ​സ്‌​പോ​ണ്‍​സ് ടീം
Friday, September 25, 2020 11:29 PM IST
കോ​ഴി​ക്കോ​ട്: രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹാ​ർ​ബ​റു​ക​ളി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.31 ക്യു​ക് റെ​സ്പോ​ൺ​സ് ടീ​മു​ക​ളെ നി​യോ​ഗി​ച്ചു.
കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ നാ​ല് താ​ലൂ​ക്കു​ക​ളി​ലാ​യി പു​തു​താ​യി 31 ക്യു​ക് റെ​സ്പോ​ൺ​സ് ടീ​മു​ക​ളെ നി​യോ​ഗി​ച്ചു. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലെ ബേ​പ്പൂ​ർ, വെ​ള്ള​യി​ൽ ഹാ​ർ​ബ​റു​ക​ൾ, വ​ലി​യ​ങ്ങാ​ടി, പാ​ള​യം, വേ​ങ്ങേ​രി , കു​ന്ന​മം​ഗ​ലം – ചാ​ത്ത​മം​ഗ​ലം, ചേ​ള​ന്നൂ​ർ – ക​ക്കോ​ടി, പെ​രു​മ​ണ്ണ – ഒ​ള​വ​ണ്ണ, പ​ന്നി​യ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​ൻ​പ​ത് ടീ​മു​ക​ളെ നി​യോ​ഗി​ച്ചു. താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ ഉ​ണ്ണി​കു​ളം, രാ​രോ​ത്ത്, കൊ​ടു​വ​ള്ളി, പു​തു​പ്പാ​ടി, പു​ത്തൂ​ർ, കി​ഴ​ക്കോ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി ആ​റ് ടീ​മു​ക​ളു​ണ്ടാ​വും.
ചോ​മ്പാ​ല ഹാ​ർ​ബ​ർ, വ​ട​ക​ര, അ​ഴി​യൂ​ർ, നാ​ദാ​പു​രം റോ​ഡ്, കു​റ്റ്യാ​ടി, നാ​ദാ​പു​രം – ക​ല്ലാ​ച്ചി, ആ​യ​ഞ്ചേ​രി, ക​ക്ക​ട്ടി​ൽ, കൊ​യി​ലാ​ണ്ടി, പേ​രാ​മ്പ്ര, ന​ടു​വ​ണ്ണൂ​ർ, മേ​പ്പ​യ്യൂ​ർ, പ​യ്യോ​ളി, അ​രി​ക്കു​ളം ടൗ​ൺ, മൂ​ടാ​ടി ടൗ​ൺ, കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ക്യു​ക് റെ​സ്പോ​ൺ​സ് ടീ​മി​നെ ഏ​ർ​പ്പെ​ടു​ത്തി​യ മ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ.​ ഹാ​ർ ബ​റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ അ​ങ്ങാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്വി​ക് റെ​സ്പോ​ൺ​സ് ടീ​മു​ക​ളെ നി​യോ​ഗി​ക്കും.​
റ​വ​ന്യൂ, പൊ​ലീ​സ്, ത​ദ്ദേ​ശം വ​കു​പ്പു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ ടീ​മി​ലു​ണ്ടാ​വും.​ ഹാ​ർ ബ​റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ അ​ങ്ങാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ പൊ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യു​ണ്ടാ​വും.​സാ​നി​റ്റൈ​സ​ർ, മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും പ്ര​വേ​ശ​നം.​മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി.​ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കേ​ണ്ട​വ​രു​ടെ എ​ണ്ണം ക്യു​ആ​ർ​ടി​ക​ൾ നി​ശ്ച​യി​ക്കും. ഇ​ത​നു​സ​രി​ച്ച് പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും.​
നി​ശ്ചി​ത സം​ഖ്യ പ്ര​കാ​ര​മു​ള​ള ആ​ളു​ക​ൾ തി​രി​കെ പോ​കു​ന്ന മു​റ​യ്ക്ക് മാ​ത്ര​മേ മ​റ്റു​ള​ള​വ​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ.​ ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധി​ത​മാ​ക്കി​യി​ട്ടു​ണ്ട്.
പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​വു​ക​യി​ല്ല.