കൊ​യി​ലാ​ണ്ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Friday, September 25, 2020 11:29 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കെ. ​ദാ​സ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കേ​ന്ദ്ര ഫി​ഷ​റീ​സ് മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് വി​ശി​ഷ്ടാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കു​ന്ന​ത്. ഹാ​ർ​ബ​റി​ൽ ഒ​രു​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ കെ. ​ദാ​സ​ൻ, വി.​കെ.​സി. മ​മ്മ​ദ് കോ​യ, എം.​കെ. മു​നീ​ർ, എ. ​പ്ര​ദീ​പ് കു​മാ​ർ, സി.​കെ. നാ​ണു, ജി​ല്ലാ ക​ള​ക്ട​ർ സീ​റാം സാം​ബ​ശി​വ​റാ​വു, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​സ​ത്യ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എം. ശോ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി, സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യെ​പ​റ്റി​യു​ള്ള ഒ​രു ആ​ലോ​ച​നാ​യോ​ഗം ഇ​ന്ന് രാ​വി​ലെ 10ന് ​കൊ​യി​ലാ​ണ്ടി ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കും.