തെ​രു​വോ​ര​ങ്ങ​ളി​ലെ മൃ​ഗ​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണ​മേ​കാ​ന്‍ പെ​റ്റ്‌​ലൈ​ഫ്
Friday, September 25, 2020 11:28 PM IST
കോ​ഴി​ക്കോ​ട്:​ തെ​രു​വു​ക​ളി​ല്‍ ന​ര​കി​ച്ചു ക​ഴി​യു​ന്ന നാ​യ്ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള മൃ​ഗ​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണ​മേ​കാ​ന്‍ പെ​റ്റ്‌​ലൈ​ഫ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​നോ​ടെ​യാ​ണ് പെ​റ്റ്‌​ലൈ​ഫ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​മാ​യ സി.​പി.​സി.​എ​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും പെ​റ്റ്‌​ലൈ​ഫ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ്, ഡോ.​പി.​ആ​ര്‍ വി​നോ​ദ്, വി.​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.