ഡി​എ​ഫ്ഒ വി​ളി​ച്ച യോ​ഗം തെ​റ്റി​ദ്ധ​രി​പ്പി​ക്കുന്നതെന്ന് സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ
Friday, September 25, 2020 12:36 AM IST
താ​മ​ര​ശേ​രി: മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ വി​സ്തൃ​തി വ​ര്‍​ധി​പ്പി​ച്ചു കൊ​ണ്ട് പു​റ​ത്തി​റ​ങ്ങി​യ ക​ര​ടു വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ഒ​രു ക​ര്‍​ഷ​ക പ്ര​തി​നി​ധി​യേ​യും ക്ഷ​ണി​ക്കാ​തെ ചി​ല ത​ല്‍​പ​ര ക​ക്ഷി​ക​ളെ വി​ളി​ച്ച് മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച ക​ര്‍​ഷ​ക ജ​ന​ത​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ പ്ര​മേ​യ​ത്തി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി.
ഡി​എ​ഫ്ഒ​യു​ടെ തെ​റ്റാ​യ ന​ട​പ​ടി​യി​ല്‍ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
സം​യു​ക്ത ക​ര്‍​ഷ​ക സ​മ​ര സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷാ​ന്‍ ക​ട്ടി​പ്പാ​റ അ​ധ്യ​ക്ഷം വ​ഹി​ച്ചു. രാ​ജു ജോ​ണ്‍ തു​രു​ത്തി​പ്പ​ള്ളി, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍.​പി. കു​ഞ്ഞാ​ലി, കെ.​ടി.​ജോ​സ​ഫ്, പി​യൂ​സ് ന​രി​വേ​ലി​ല്‍, ജോ​ഷി മ​ണി​മ​ല, ത​ങ്ക​ച്ച​ല്‍​മു​രി​ങ്ങാ​ക്കു​ടി, കെ.​ജെ. മാ​ത്യു, റെ​ജി മ​ണി​മ​ല, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.