ക​ര്‍​ഷ​ക പ​ട​പ്പു​റ​പ്പാ​ട് സ​മ​രം മാ​റ്റി​വ​ച്ചു
Friday, September 25, 2020 12:36 AM IST
താ​മ​ര​ശേ​രി: ക​ര്‍​ഷ​ക ര​ക്ഷാ​സ​മി​തി ര​ക്ഷാ​ധി​കാ​രി​യും താ​മ​ര​ശേ​രി ബി​ഷ​പ്പു​മാ​യ മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 28, 29 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന ക​ര്‍​ഷ​ക പ​ട​പ്പു​റ​പ്പാ​ട് വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ മാ​റ്റി​വ​ച്ചു. ആ​റ​ളം, മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ ക​ര​ടു വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ലി​റ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക ര​ക്ഷാ​സ​മി​തി​യെ ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട​തി​വി​ധി​യെ മാ​നി​ച്ചും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ അം​ഗീ​ക​രി​ച്ചു​മാ​ണ് സ​മ​രം താ​ത്ക്കാ​ലി​ക​മാ​യി മാ​റ്റി​വ​യ്ക്കാ​ന്‍ ക​ര്‍​ഷ ര​ക്ഷാ​സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ച്ച​ത്. കോ​ട​തി​വി​ധി​യും സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യും വ​ഴി പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ക​ര്‍​ഷ​ക​ര്‍ വീ​ണ്ടും ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്താ​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ളോ​ടെ മു​ന്നോ​ട്ടു​പോ​കാ​നും സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ക​ര്‍​ഷ​ക ര​ക്ഷാ​സ​മി​തി സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തു​മ്പോ​ള്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ നി​ര​ക്ക് അ​ഞ്ഞൂ​റി​ല്‍ താ​ഴെ​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ത് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​വും സ​മി​തി വി​ല​യി​രു​ത്തി.
പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല​ക​ള്‍ പൂ​ർ​ണ​മാ​യും നി​ല​വി​ലു​ള്ള വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ​യും വ​ന​ത്തി​ന്‍റെ​യും അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ മാ​ത്രം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​ശ്‌​ന​പ​രി​ഹാ​ര​വും അ​ന്തി​മ വി​ജ്ഞാ​പ​ന​വും മാ​ത്ര​മേ സ​മി​തി സ്വീ​ക​രി​ക്കു​ക​യു​ള്ളു​വെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ര്‍​ഷ​ക​ര​ക്ഷാ​സ​മി​തി ര​ക്ഷാ​ധി​കാ​രി മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഊ​ന്നി​പ്പ​റ​ഞ്ഞു.
ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി ബെ​ന്നി ലൂ​ക്കോ​സ്, ജോ​യി ക​ണ്ണം​ചി​റ, ജോ​ര്‍​ജ് കു​ബ്ലാ​നി, കു​ഞ്ഞാ​ലി ച​മ​ല്‍, ഒ.​ഡി. തോ​മ​സ്, പി.​എം. ജോ​ര്‍​ജ്, ബേ​ബി കാ​പ്പു​കാ​ട്ടി​ല്‍, പ്രേം​ജി ജെ​യിം​സ്, ബി​ജു ക​ണ്ണ​ന്ത​റ, കെ.​എ. ജോ​സു​കു​ട്ടി, ബേ​ബി പെ​രു​മാ​ലി, രാ​ജു തു​രു​ത്തി​പ്പ​ള്ളി, ജി​ന്‍റോ ജെ​യിം​സ്, ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍, ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.