ക​ർ​ഷ​ക​രെ കൊ​ല​യ്ക്ക് കൊ​ടു​ക്ക​രു​ത്: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം
Friday, September 25, 2020 12:36 AM IST
മേ​പ്പ​യ്യൂ​ർ: ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ആ​ണി​ക്ക​ല്ലാ​യ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സ​മ്പൂ​ർ​ണ ത​ക​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്ന കാ​ർ​ഷി​ക ഉ​ത്പന്ന വ്യാ​പാ​ര വാ​ണി​ജ്യ ബി​ൽ-2020, ക​ർ​ഷ​ക(​ശാ​ക്തീ​ക​ര​ണ, സം​ര​ക്ഷ​ണ) ബി​ൽ-2020, അ​വ​ശ്യ​വ​സ്തു (ഭേ​ദ​ഗ​തി) നി​യ​മം-2020 എ​ന്നീ ബി​ല്ലു​ക​ൾ പാ​സ്സാ​ക്കു​ക വ​ഴി മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ല​യ്ക്ക് കൊ​ടു​ക്ക​യാ​ണെ​ന്ന് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ആ​രോ​പി​ച്ചു.
ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രാ​യി രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​പ്പ​യ്യൂ​ർ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ ബി​ല്ലി​ന്‍റെ കോ​പ്പി ക​ത്തി​ച്ചു കൊ​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം മു​സ് ലിം ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. ടി.​കെ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ​എ​സ്എ​സ് ദി​നം ആ​ച​രി​ച്ചു

കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ്‌ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​എ​സ്എ​സ് ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബാ​ലു​ശേ​രി പി​എ​സി മെം​ബ​ർ സ​തീ​ഷ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​ണ്ട​ശാം​കു​ന്നേ​ൽ, പ്രി​ൻ​സി​പ്പാ​ൾ ബോ​ബി ജോ​ർ​ജ്, അ​ധ്യാ​പി​ക ര​ഞ്ജി​നി ഗ്രെ​യ്സ്, വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഏ​യ്ഞ്ച​ൽ സ​ജി, ആ​ഗ്ന​സ് സോ​ന ജെ​യ്സ​ൺ, സ്റ്റാ​ൻ​സി മ​രി​യ തോ​മ​സ്‌, ആ​ൻ​മ​രി​യ, റി​മ​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ൻ​സി തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.