ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Thursday, September 24, 2020 9:55 PM IST
പേ​രാ​മ്പ്ര: ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 11 കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. നൊ​ച്ചാ​ട് രാ​മ​ല്ലൂ​ര്‍ ഏ​ര​ത്ത് ക​ണ്ടി മീ​ത്ത​ല്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ക​ല്‍​പ്പ​ത്തൂ​ര്‍ എ​യു​പി സ്‌​കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് അ​സ്ലം (11) ആ​ണ് മ​രിച്ചത്.

സ​ഹോ​ദ​ര​ങ്ങ​ളോ​ടൊ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. നാ​ല് ദി​വ​സം മു​മ്പ് വീ​ട്ടി​നു​ള്ളി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മാ​താ​വ്: ന​ഫീ​സ. സ​ഹോ​ദ​ര​ങ്ങ​ള്‍‌: മി​ന്‍​ഹ ഫാ​ത്തി​മ, സ​ല്‍​മാ​ന്‍ ഫാ​രി​സ്.