വ​യോ​ധി​ക​യു​ടെ പഴ്സ് ത​ട്ടി​പ്പ​റി​ച്ച​താ​യി പ​രാ​തി
Wednesday, September 23, 2020 11:14 PM IST
മു​ക്കം: മു​ക്ക​ത്ത് ഓ​ട്ടോ​യി​ലെ​ത്തി​യ ആ​ൾ വ​യാ​ധി​ക​യു​ടെ പഴ്സ് ത​ട്ടി​പ്പ​റി​ച്ച​താ​യി പ​രാ​തി. ഇന്നലെ പ​ക​ൽ 12ന് ​മു​ക്കം പി.​സി. ജം​ഗ്ഷ​നി​ൽ വച്ചാ​ണ് സം​ഭ​വം. ക​ച്ചേ​രി സ്വ​ദേ​ശി​നി​യാ​യ അ​മ്മു​വാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

ത​ന്‍റെ പെ​ൻ​ഷ​ൻ കാ​ര്യം അ​ന്വേ​ഷി​ക്കാ​നാ​യി മു​ക്ക​ത്തെ​ത്തി തി​രി​ച്ചു പോ​വു​മ്പോ​ൾ ഓ​ട്ടോ​യി​ലെ​ത്തി​യ ആ​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മ്മു പ​റ​ഞ്ഞു.
താ​ൻ ക​യ​റു​ന്നി​ല്ല​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന പഴ്സ് ത​ട്ടി​പ്പ​റി​ച്ച ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മു​ക്കം പോ​ലീ​സ് അ​ന്വേ​ഷ​ണ മാ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.