മ​ല​യോ​രത്ത് കാ​ട്ടു​പ​ന്നിശല്യം രൂക്ഷം; എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ക​ർ​ഷ​ക​ർ
Wednesday, September 23, 2020 11:14 PM IST
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ന്നി ശ​ല്യം കൊ​ണ്ട് ക​ർ​ഷ​ക​ർ പൊ​റു​തി​മു​ട്ടി​യ​ത്. കൂ​ട്ട​മാ​യി എ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ൾ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. രോ​ഗ ബാ​ധ​മൂ​ലം ക​മു​ങ്ങ്, കു​രു​മു​ള​ക് അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു പോ​യ ക​ർ​ഷ​ക​ർ​ക്ക് മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം.

പ​ന്നി​ക്ക് പു​റ​മെ, കു​ര​ങ്ങ് അ​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും​അ​തി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ൾ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കോ​ട​ഞ്ചേ​രി, നെ​ല്ലി​പ്പൊ​യി​ൽ നാ​ര​ങ്ങാ​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ പ​ന്ത​മ്മാ​ക്ക​ൽ ബെ​ന്നി, ബാ​ബു​ക്കു​ട്ടി എ​ന്നി​വ​രു​ടെ ക​പ്പ കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ​രാ​ത്രി കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച​ത്. കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള ഓ​ഡ​ർ ല​ഭി​ച്ച ആ​ദ്യ പ​ഞ്ചാ​യ​ത് കോ​ട​ഞ്ചേ​രി​യാ​ണെ​ങ്കി​ലും വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന പ​ന്നി​ക​ളെ മാ​ത്ര​മാ​ണ് ഇ​തു​വ​രെ​യാ​യി​ട്ടും വെ​ടി​വ​ച്ചു കൊ​ന്നി​ട്ടു​ള്ള​ത്.

കൂ​ടു​ത​ൽ പേ​ർ​ക്ക് ലൈ​സ​ൻ​സ് കൊ​ടു​ത്തു​കൊ​ണ്ട് കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൃ​ഷി ഭ​വ​നി​ൽ നി​ന്നും, വി​ല്ലേ​ജ് അ​ധി​കാ​രി​ക​ളി​ൽ നി​ന്നും യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ധി​കാ​രി​ക​ൾ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.