കാ​ര്‍​ഷി​ക പ​രി​ഷ്‌​ക​ര​ണ ബിൽ: ഹെഡ് പോസ്റ്റോഫീസ് ധർണ ഇന്ന്
Wednesday, September 23, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​യ കാ​ര്‍​ഷി​ക പ​രി​ഷ്‌​ക്ക​ര​ണ ബി​ല്ലു​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ചെ​റു​കി​ട ക​ര്‍​ഷ​ക​രെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി കോ​ര്‍​പ്പ​റേ​റ്റ് വ​ല്‍​ക്ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന ബി​ല്ലു​ക​ള്‍​ക്കെ​തി​രാ​യു​മു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോസ് വിഭാഗം പി​ന്തു​ണ​യ്ക്കും.

വ​ന്‍​കി​ട ഭൂ​ഉ​ട​മ​ക​ള്‍​ക്കും വി​ദേ​ശ​ഏ​ജ​സി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്കും ഭൂ​വി​നി​യോ​ഗം, വി​ള​സം​ഭ​ര​ണം, കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​രം എ​ന്നി​വ​യി​ല്‍ പൂ​ര്‍​ണ​ സ്വാ​ത​ന്ത്യം ന​ല്‍​കു​ന്ന ബി​ല്ലു​ക​ള്‍ ഇ​ന്ത്യ​ന്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യെ ആ​ഗോ​ള​കു​ത്ത​ക​ക​ള്‍​ക്ക് തീ​റെ​ഴു​ന്ന​താ​ണ്. വ​ന്‍​കി​ട ക​മ്പ​നി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ക​രാ​ര്‍​കൃ​ഷി​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ള്‍ കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചും തി​രി​ച്ച​ടി​യാ​വും. അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ഭ​ക്ഷ്യോ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​യി​രു​ന്ന അ​ധി​കാ​രം ഈ ​ബി​ല്ലോ​ടു കൂ​ടി ഇ​ല്ലാ​താ​വും.

ഭ​ര​ണ​ഘ​ട​ന​യി​ലെ സം​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ല്‍​പ്പെ​ട്ട നി​യ​മ​നി​ര്‍​മ്മാ​ണം സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള കൈ​ക​ട​ത്ത​ലും ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന​തു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​ത്വ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​യ ഈ ​നി​യ​മ​ഭേ​ദ​ഗ​തി​ക​ള്‍​ക്കെ​തി​രാ​യി ഇ​ന്ന് രാ​വി​ലെ 10.30 ന് ​കോ​ഴി​ക്കോ​ട് ഹെ​ഡ് പോ​സ്റ്റോ​ഫി​സി​ന് മു​മ്പി​ൽ ധ​ർ​ണ്ണ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന ജ​ന: സെ​ക്ര​ട്ട​റി ജോ​ൺ പു​ത​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യുമെന്ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​റി​യി​ച്ചു.