ബ​ഫ​ർ സോ​ൺ: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം: ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി
Wednesday, September 23, 2020 11:11 PM IST
കൂ​രാ​ച്ചു​ണ്ട്: കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ബ​ഫ​ർ സോ​ണി​ൽനി​ന്ന് പൂ​ർ​ണമാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബ​ഫ​ർ സോ​ൺ വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ൽ നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ക​ൺ​വൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ഷ​പ് മാ​ർ. റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ട​പ്പു​റ​പ്പാ​ട് പ്ര​തി​ഷേധ പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. കൂ​രാ​ച്ചു​ണ്ടി​ൽ നി​ന്നും 100 വാ​ഹ​ന​ങ്ങ​ൾ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ ഒ.​ഡി. തോ​മ​സ്, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, വി​ൻ​സി തോ​മ​സ്, എ.​കെ. പ്രേ​മ​ൻ, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, സ​ണ്ണി പാ​ര​ഡൈ​സ്, അ​സീ​സ് ഓ​ണാ​ട്ട്, ജ​യ​ൻ കെ.​ജോ​സ്, രാ​ജ​ൻ ഉ​റു​മ്പി​ൽ, തോ​മ​സ് ക​രി​ങ്ങ​ട, ഓ​സ്റ്റി​ൻ ജോ​സ​ഫ്, ബോ​ബ​ൻ പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.