സ്ഫോ​ട​നം ഭീ​തി പ​ര​ത്തി; ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല
Wednesday, September 23, 2020 11:11 PM IST
നാ​ദാ​പു​രം: വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​ക്യാ​ട് രാ​ത്രി​യി​ലു​ണ്ടാ​യ ഉ​ഗ്ര സ്ഫോ​ട​നം മേ​ഖ​ല​യി​ൽ ഭീ​തി പ​ട​ർ​ത്തി. ചൊ​വ്വാ​ഴ്ച്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ക​ണ്ണൂ​ർ ജി​ല്ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ചെ​ക്യാ​ട് ഉ​മ്മ​ത്തൂ​ർ ഭാ​ഗ​ത്ത് ഉ​ഗ്ര സ്ഫോ​ട​നം ന​ട​ന്ന​ത്. സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യി.

പോ​ലീ​സ് രാ​ത്രി ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇന്നലെ രാ​വി​ലെ ബോം​ബ് സ്ക്വാ​ഡും ഉ​മ്മ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.