ആ​വാ​സ സ്വാ​ത​ന്ത്ര്യ​ത്തി​നെതി​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റം ചെ​റു​ക്കണം: ഫാ.​ബെ​ന്നി മു​ണ്ട​നാ​ട്ട്
Wednesday, September 23, 2020 12:21 AM IST
ചെ​മ്പ​നോ​ട: ജീ​വി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ​ക്കും ക​രി​നി​യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ പ്ര​തി​ക​രി​ക്കേ​ണ്ട​ത് പൊ​തു സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്ന കാ​ര്യം മ​റ​ക്ക​രു​തെ​ന്നു താ​മ​ര​ശേ​രി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്. പ​ട​പ്പു​റ​പ്പാ​ടി​നു മു​ന്നോ​ടി​യാ​യി ചെ​മ്പ​നോ​ട പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ർ​ക്കാ​റു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ്. ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ൽ നി​ന്നു സ​ർ​ക്കാ​റു​ക​ൾ പി​ൻ​മാ​റ​ണം. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല നി​ർ​ണ്ണ​യം ഒ​ട്ടേ​റെ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണ്. ഇ​തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ഫാ. ​ബെ​ന്നി പ​റ​ഞ്ഞു.
മ​രു​തോ​ങ്ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​ത്തു​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​മ്പ​നോ​ട ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ പാ​ഴു​ക്കു​ന്നേ​ൽ, ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി സെ​ക്ര​ട്ട​റി ബെ​ന്നി ലൂ​ക്കോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഷൈ​ല ജ​യിം​സ്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ടി.​ഡി. ഷൈ​ല, ലൈ​സ ജോ​ർ​ജ്, സെ​മി​ലി സു​നി​ൽ, ക​ർ​ഷ​ക ര​ക്ഷാ ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​എ. ജോ​സ്കു​ട്ടി, വി​ശാ​ഖ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
80 അം​ഗ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി: ഫാ.​ജോ​ൺ​സ​ൺ പാ​ഴു​ക്കു​ന്നേ​ൽ, ചെ​യ​ർ​മാ​ൻ: കെ.​എ. ജോ​സു​കു​ട്ടി, ക​ൺ​വീ​ന​ർ: ജോ​ബി എ​ട​ച്ചേ​രി, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ: ടോ​മി മ​ണ്ണൂ​ർ, ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്. ട്ര​ഷ​റ​ർ: ആ​വ​ള ഹ​മീ​ദ് എന്നിങ്ങനെ 14 നി​ർ​വാ​ഹ​ക സ​മി​തി രൂ​പി​ക​രി​ച്ചു. പൂ​ഴി​ത്തോ​ട്ടി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ക​ർ​ഷ​ക പ​ട​പ്പു​റ​പാ​ടി​ൽ പ​ര​മാ​വ​ധി വാ​ഹ​ന​ങ്ങ​ളു​മാ​യി ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.