പോ​ലീ​സി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി
Wednesday, September 23, 2020 12:21 AM IST
കോ​ഴി​ക്കോ​ട്: പോ​ലീ​സു​കാ​ര​ന്‍ ഫ്‌​ളാ​റ്റ് എ​ടു​ത്ത് ന​ല്‍​കി​യ​തി​ന്‍റെ പേ​രി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് അ​സി.​ക​മ്മീ​ഷ​ണ​ര്‍ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ഗാ​യി​ക മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ന്നു.ന​ട​ക്കാ​വ് സ്‌​കൂ​ളി​ലെ കൗ​ണ്‍​സി​ല​റും ഗാ​യി​ക​യു​മാ​യ ആ​തി​ര​യാ​ണ് പ​രാ​തി​ക്കാ​രി. ഫ്‌​ളാ​റ്റ് എ​ടു​ത്തു ന​ല്‍​കി​യ​തി​ന്‍റെ പേ​രി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ടു​ള്ള ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ല്‍ വ​രെ "സ​ദാ​ചാ​ര' വാ​ക്കു​ക​ള്‍ എ​ഴു​തി ചേ​ര്‍​ത്ത സം​ഭ​വം ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു.
യു​വ​തി​യെ അ​പ​മാ​നി​ക്കും വി​ധ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടും മേ​ല​ധി​കാ​രി​ക​ള്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
നി​ല​വി​ല്‍ ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ച് ആ​തി​ര ഫേ​സ്ബു​ക്കി​ലും പോ​സ്റ്റി​ട്ടി​ട്ടു​ണ്ട്.