ക​ണ്ടി​വാ​തു​ക്ക​ല്‍ മ​ല​യോ​ര​ത്ത് വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി; വ​ന്‍ കൃ​ഷിനാ​ശം
Wednesday, September 23, 2020 12:19 AM IST
നാ​ദാ​പു​രം: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​ന മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ടി​ക്കു​ന്ന വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടി​വാ​തു​ക്ക​ല്‍ മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക കൃ​ഷി നാ​ശം. കു​ന്നു​മ്മ​ല്‍ ച​ന്ദ്ര​ന്‍, ഷാ​ജി, മി​നി, ല​ക്ഷ​മ​ണ​ന്‍ പി​ലാ​ക്ക​ണ്ടി, കു​ങ്ക​ന്‍ കു​ന്നു​മ്മ​ല്‍, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ വി​ള​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. പ​ത്ത് വ​ര്‍​ഷ​ത്തി​ല​ധി​കം പ്രാ​യ​മു​ള്ള തെ​ങ്ങു​ക​ള്‍ പി​ഴു​തെ​ടു​ത്ത ആ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ല്‍ സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യ​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.​
ക​വു​ങ്ങ്,വാ​ഴ,മ​ര​ച്ചീ​നി തു​ട​ങ്ങി​യ​വ​യും കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്ക​പ്പെ​ട്ടു.​ര​ണ്ട് ദി​വ​സം മു​മ്പും ആ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക കൃ​ഷി നാ​ശം ന​ട​ത്തി​യി​രു​ന്നു.​ക​ണ്ണ​വം വ​ന​ത്തി​ല്‍ നി​ന്നാ​ണ് ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൃ​ഷി ഭൂ​മി​യി​ലേ​ക്കും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്ന​ത്,
ഈ ​മേ​ഖ​ല​യി​ല്‍ ഫെ​ന്‍​സിം​ഗോ,കി​ട​ങ്ങു​ക​ളോ സ്ഥാ​പി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും വ​നം വ​കു​പ്പ​ധി​കൃ​ത​ര്‍ മൗ​നം തു​ട​രു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഇ​ത്ത​വ​ണ ആ​ന​ക​ളി​റ​ങ്ങി വ​രു​ത്തി​യ​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.