ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​ത് 12,738 സം​വ​ര​ണ വാ​ർ​ഡു​ക​ൾ
Wednesday, September 23, 2020 12:19 AM IST
കൊ​ണ്ടോ​ട്ടി: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള​ള ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​ത് 12,738 സം​വ​ര​ണ വാ​ർ​ഡു​ക​ൾ. സം​സ്ഥാ​ന​ത്തെ 1200 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​കെ 21,900 വാ​ർ​ഡു​ക​ളാ​ണു​ള​ള​ത്. ഇ​വ​യി​ൽ 12,738 വാ​ർ​ഡു​ക​ളും സം​വ​ര​ണ വാ​ർ​ഡു​ക​ളാ​ണ്. ശേ​ഷി​ക്കു​ന്ന 9165 ജ​ന​റ​ൽ വാ​ർ​ഡു​ക​ളാ​ണു​ണ്ടാ​വു​ക.
സം​വ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള​ള ന​റു​ക്കെ​ടു​പ്പ് 28 മു​ത​ൽ ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ളി​ൽ ന​ട​ക്കും. സം​വ​ര​ണ​വാ​ർ​ഡു​ക​ളി​ൽ അ​ത​ത് വി​ഭാ​ഗ​ങ്ങ​ളി​ലു​ള​ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് മ​ൽ​സ​രി​ക്കാ​നാ​വു​ക. എ​ന്നാ​ൽ ജ​ന​റ​ൽ വാ​ർ​ഡി​ൽ ആ​ർ​ക്കും മ​ൽ​സ​രി​ക്കാം. നി​ല​വി​ലെ വ​നി​താ വാ​ർ​ഡു​ക​ൾ മു​ഴു​വ​ൻ ജ​ന​റ​ലി​ലേ​ക്ക് മാ​റ്റി​യാ​വും ന​റു​ക്കെ​ടു​ക്കു​ക. ന​റു​ക്കെ​ടു​പ്പി​നു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.
സം​സ്ഥാ​ന​ത്ത് ആ​കെ 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 15,962 വാ​ർ​ഡു​ക​ളാ​ണു​ള​ള​ത്. ഇ​വ​യി​ൽ 748 വാ​ർ​ഡു​ക​ൾ പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​വും, 966 വാ​ർ​ഡു​ക​ൾ പ​ട്ടി​ക ജാ​തി സം​വ​ര​ണ​വു​മാ​ണ്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 139 വാ​ർ​ഡു​ക​ളും, പ​ട്ടി​ക​വ​ർ​ഗ വ​നി​ത വി​ഭാ​ഗ​ത്തി​ൽ 103 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടും. വ​നി​ത സം​വ​ര​ണ​ത്തി​ൽ 7409 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ 9365 വാ​ർ​ഡു​ക​ളാ​ണ് ആ​കെ സം​വ​ര​ണ സീ​റ്റു​ക​ൾ. ശേ​ഷി​ക്കു​ന്ന 6597 വാ​ർ​ഡു​ക​ൾ ജ​ന​റ​ൽ സീ​റ്റു​ക​ളാ​യി​രി​ക്കും.
സം​സ്ഥാ​ന​ത്തെ 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2080 വാ​ർ​ഡു​ക​ളാ​ണു​ള​ള​ത്. ഇ​വ​യി​ൽ പ​ട്ടി​ക ജാ​തി വ​നി​താ വി​ഭാ​ഗ​ത്തി​ൽ 75 വാ​ർ​ഡു​ക​ളും, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 146 വാ​ർ​ഡു​ക​ളു​മു​ണ്ട്.​പ​ട്ടി​ക വ​ർ​ഗ വ​നി​താ വി​ഭാ​ഗ​ത്തി​ൽ 11 വാ​ർ​ഡു​ക​ളും, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 20 വാ​ർ​ഡു​ക​ളും, വ​നി​താ വി​ഭാ​ഗ​ത്തി​ൽ 1016 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പ​ടെ 1268 വാ​ർ​ഡു​ക​ളും സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 812 വാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ള​ള​ത്. 14 ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 331 വാ​ർ​ഡു​ക​ളു​ണ്ട്. ഇ​വ​യി​ൽ 16 പ​ട്ടി​ക​ജാ​തി വ​നി​ത, 16 പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വ​നി​ത 2, പ​ട്ടി​ക വ​ർ​ഗം 4, വ​നി​ത 150 ഉ​ൾ​പ്പ​ടെ സം​വ​ര​ണ വാ​ർ​ഡു​ക​ൾ 188 ഉ​ണ്ടാ​കും. ശേ​ഷി​ക്കു​ന്ന 143 വാ​ർ​ഡു​ക​ൾ മാ​ത്ര​മാ​വും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​വു​ക.
87 ന​ഗ​ര​സ​ഭ​ക​ളി​ൽ ആ​കെ 3113 വാ​ർ​ഡു​ക​ളാ​ണു​ള​ള​ത്. ഇ​വ​യി​ൽ പ​ട്ടി​ക ജാ​തി വ​നി​ത 117,പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ 110, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 7, പ​ട്ടി​ക വ​ർ​ഗ വ​നി​ത​യി​ൽ 7, വ​നി​ത വി​ഭാ​ഗ​ത്തി​ൽ 1454 വാ​ർ​ഡു​ക​ളു​മാ​യി ആ​കെ 1695 സം​വ​ര​ണ സീ​റ്റു​ക​ളും 1418 ജ​ന​റ​ൽ സീ​റ്റു​ക​ളു​മു​ണ്ടാ​വും.
ആ​റുകോ​ർ​പറേ​ഷ​നു​ക​ളി​ൽ 414 വാ​ർ​ഡു​ക​ളു​ണ്ട്. ഇ​വ​യി​ൽ 14 പ​ട്ടി​ക ജാ​തി വ​നി​ത,13 പ​ട്ടി​ക ജാ​തി വാ​ർ​ഡു​ക​ളും 195 വാ​ർ​ഡു​ക​ൾ വ​നി​താ വാ​ർ​ഡും ഉ​ൾ​പ്പ​ടെ 222 സം​വ​ര​ണ സീ​റ്റു​ക​ളാ​ണ്. ശേ​ഷി​ക്കു​ന്ന 192 വാ​ർ​ഡു​ക​ൾ ജ​ന​റ​ലാ​യി​രി​ക്കും.