ചക്കിട്ടപാറ പഞ്ചായത്ത് പ്ര​മേ​യം അ​യ​ച്ച​ത് 26 ദി​വ​സ​ത്തി​നു​ശേ​ഷം
Wednesday, September 23, 2020 12:19 AM IST
ച​ക്കി​ട്ട​പാ​റ: ക​ഴി​ഞ്ഞ മാ​സം 27 നു ​ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി​യ പ്ര​മേ​യം 26 ദി​വ​സ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ കേ​ന്ദ്ര​ത്തി​ന് അ​യ​ച്ചു. പ​രി​സ്ഥി​തി​ലോ​ല നി​ർ​ണ​യ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ൽ മാ​റ്റം വേ​ണ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ നി​ന്ന് ഇ​ന്ന​ലെ​യാ​ണ് അ​യ​ച്ചു ന​ൽ​കി​യ​ത്.
മ​റ്റു ജോ​ലി​ത്തി​ര​ക്കു കാ​ര​ണ​മാ​ണു പ്ര​മേ​യം അ​യ​ക്കാ​ൻ വൈ​കി​യ​തെ​ന്നാ​ണ് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്വേ​ഷി​ച്ച​പ്പോ​ൾ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​ത്.
വി​ജ്ഞാ​പ​ന​ത്തി​ൽ അ​ഭി​പ്രാ​യ​വും പ​രാ​തി​യും ബോ​ധി​പ്പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ച്ചി​രി​ക്കെ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ പ്ര​മേ​യം 26 ദി​വ​സം പൂ​ഴ്ത്തിവ​ച്ച​തെ​ന്തി​നെ​ന്ന​തു ദു​രൂ​ഹ​മാ​ണ്. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി​ലോ​ല പ്ര​ശ്ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.