മാ​ർ ക​രി​യാ​റ്റി​ൽ സു​റി​യാ​നി അ​ക്കാ​ഡമി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 23, 2020 12:19 AM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​ത ലി​റ്റ​ർ​ജി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​റി​യാ​നി ഭാ​ഷ പ​ഠ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് ആ​രം​ഭി​ച്ച മാ​ർ ക​രി​യാ​റ്റി​ൽ സു​റി​യാ​നി അ​ക്കാ​ഡ​മി മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​മ്മു​ടെ ആ​രാ​ധ​നാ ഭാ​ഷ​യാ​യ സു​റി​യാ​നി​യി​ൽ ഉ​റ​ഞ്ഞു കി​ട​ക്കു​ന്ന ആ​ധ്യാ​ത്മി​ക​ത​യെ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ പ​ള്ളി​ക്കാ​വ​യ​ലി​ൽ പ്രാ​ർ​ഥ​ന ന​യി​ക്കു​ക​യും ലി​റ്റ​ർ​ജി ക​മ്മീ​ഷ​ൻ ക​ൺ​വീ​ന​ർ ഫാ. ​ജോ​സ​ഫ് ക​ള​ത്തി​ൽ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. മാ​ർ ക​രി​യാ​റ്റി​ൽ സു​റി​യാ​നി അ​ക്കാ​ഡ​മി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​യി​ൽ രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്കു വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച സു​റി​യാ​നി ക്ലാ​സി​ന് ഡോ. ​മാ​ത്യു കു​ള​ത്തി​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കി.