ക​ന​ത്ത മ​ഴ തു​ട​രു​ന്നു; വാ​ഴ ക​ർ​ഷ​ക​ർ​ക്ക് കനത്ത ന​ഷ്ടം
Monday, September 21, 2020 11:27 PM IST
മു​ക്കം: നാ​ല് ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ വാ​ഴ ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. മാ​വൂ​ർ, പെ​രു​വ​യ​ൽ, ചാ​ത്ത​മം​ഗ​ലം, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 500ഓ​ളം ക​ർ​ഷ​ക​ർ​ക്കാ​ണ് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ട് ത​വ​ണ വെ​ള്ളം ക​യ​റി കൃഷി ന​ശി​ച്ച ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ വി​പ​ണി പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ലോ​ക് ഡൗ​ൺ​പ്ര​ഖ്യ​പി​ച്ച​തോ​ടെ പ​ല​ർ​ക്കും വി​ള​വെ​ടു​ത്ത കു​ല​ക​ൾ വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ​യും ര​ണ്ട് ത​വ​ണ വെ​ള്ളം ക​യ​റി​യ​തും വ​ലി​യ തി​രി​ച്ച​ടി​യാ​യി.
മ​റ്റ് ജോ​ലി​ക​ൾ​ക്കൊ​ന്നും പോ​വാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ ഒ​ട്ടു​മി​ക്ക ക​ർ​ഷ​ക​രും ഇ​ത്ത​വ​ണ വ​യ​ലി​ൽ വാ​ഴ​കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. ഒ​രു ക​ന്നി​ന് 15 രൂ​പ വ​രെ ന​ൽ​കി ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന​ട​ക്കം കൊ​ണ്ടു​വ​ന്ന​വ​യാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്. ഈ ​പ​ണം ന​ൽ​കി​യാ​ൽ ത​ന്നെ ക​ന്നു​ക​ൾ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും പ​ലി​ശ​ക്ക് പ​ണം ക​ടം വാ​ങ്ങി​യും മ​റ്റും കൃ​ഷി​യി​റ​ക്കി​യ നി​ര​വ​ധി ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ ക​ണ്ണീ​ർ ക​യ​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​വ​ർ​ഷ​വു​മാ​യി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​വു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വ​ണ​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ചാ​ലി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​താ​ണ് മാ​വൂ​ർ, പെ​രു​വ​യ​ൽ, ചാ​ത്ത​മം​ഗ​ലം, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​യ​ലു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​വു​ന്ന​ത്. ഊ​ർ​ക്ക​ട​വ് ക​വ​ണ​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് മ​ഴ​ക്കാ​ല​ത്തെ​ങ്കി​ലും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ അ​തി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഴ​കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ച​തോ​ടെ ഇ​നി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യും വ​രും. ഇ​ത് ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​തി​നൊ​പ്പം വ​ലി​യ വി​ല ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​വും സൃ​ഷ്ടി​ക്കും.