സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടം; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Monday, September 21, 2020 11:26 PM IST
കു​റ്റ്യാ​ടി: നാ​ദാ​പു​രം-കു​റ്റ്യാ​ടി സം​സ്ഥാ​ന പാ​ത​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഫോ​ർ​ച്ച്യൂ​ണ​ർ കാ​ർ മൂ​ന്നു​വ​ട്ടം ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് കു​ള​ങ്ങ​ര​ത്ത് ജു​മാ മ​സ്ജി​ദി​നു മു​ൻ​പി​ൽ നി​ർ​ത്തി​യി​ട്ട ബെ​ൻ​സ് കാ​റി​ലി​ടി​ച്ചു.
കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റു പേ​രി​ൽ ഒ​രാ​ൾ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. നി​സാ​ര പ​രി​ക്കേറ്റു. ഇ​തി​നി​ട​യി​ൽ അ​പ​ക​ടം വ​രു​ത്തി​യ കാ​ർ എ​ടു​ത്തു മാ​റ്റാ​ൻ ശ്ര​മി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​നു കാ​ര​ണ​മാ​യി. കു​റ്റ്യാ​ടി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ലോ​ക്‌താന്ത്രി​ക് ജ​ന​താ​
ദ​ൾ ക​ൺ​വ​ൻ​ഷ​ൻ

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡ് ലോ​ക്താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ മെം​ബ​ർ പി.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഹ​മ്മ​ദ്കു​ട്ടി അ​ടു​ക്ക​ത്തി​ൽ അ​ധ്യ​ക്ഷ​ത‌ വ​ഹി​ച്ചു.
യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൻ പു​ല്ലു​വേ​ലി​ൽ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, അ​ബ്ദു​റ​ഹി​മാ​ൻ പ​ള്ളി​ക്ക​ലാ​ത്ത്, ബി​ജു മു​ണ്ട​ക്ക​ൽ, ഡോ. ​ജോ​ൺ വ​യ​നാ​പാ​ല​യി​ൽ, സ​ജി പെ​ണ്ണാ​പ​റ​മ്പി​ൽ, ജോ​ളി പൈ​ക്കാ​ട്ട്, തോ​മ​സ് അ​ബ്രാ​ഹം അ​ഞ്ചേ​രി​യി​ൽ, ജോ​ൺ​സ​ൺ ഇ​ട​പ്പാ​ട്ട്, രാ​ജ​ൻ, ബി​ജി ജി​നേ​ഷ്, സ​ജി മു​ഖാ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വീ​ടി​നു നേ​രേ
ആ​ക്ര​മ​ണം

തി​രു​വ​മ്പാ​ടി: ഇ​രു​മ്പ​ക​ത്ത് വ​ഴു​ത​ന​പ്പ​ള്ളി​ൽ ത​ങ്ക​ച്ച​ന്‍റെ വീ​ടി​നു നേ​രെ ക​ല്ലേറ്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ശ​ബ്ദം കേ​ട്ട് ലൈ​റ്റ് ഇ​ട്ട​പ്പോ​ൾ അ​ക്ര​മി സ്കൂ​ട്ട​റി​ൽ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.
ക​ല്ലു​ക​ൾ വീ​ടി​ന്‍റെ റൂ​ഫി​ലും തൂ​ണി​ലും കാ​റി​ന്‍റെ ബോ​ണ​റ്റി​ലും പ​തി​ച്ചു. ത​ങ്ക​ച്ച​ന്‍റെ പ​രാ​തി​യി​ൻ പ്ര​കാ​രം തി​രു​വ​മ്പാ​ടി പോ​ലീ​സ് കേ​സ് എ​ടു​ത്തു. തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ വീ​ട് സ​ന്ദ​ർ​ശി​ച്ചു.