കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ക​വയ്ക്കാ​തെ ചു​ര​ത്തി​ലേ​ക്ക് വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്
Sunday, September 20, 2020 11:40 PM IST
താ​മ​ര​ശേ​രി: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​ന്ന​തൊ​ടെ ദീ​ർ​ഘ നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ വ​യ​നാ​ട് ചു​ര​ത്തി​ലേ​ക്ക് എ​ത്തി തു​ട​ങ്ങി​യ​ത് നാ​ട്ടു​ക​ാരി​ൽ ആ​ശ​ങ്ക​യേ​റ്റുന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് സ​ഞ്ച​ാരി​ക​ളാ​ണ് ചു​ര​ത്തി​ലെ​ത്തു​ന്ന​ത്.

ബൈ​ക്കി​ലും മ​റ്റു​മാ​യി എ​ത്തു​ന്ന യു​വാ​ക്ക​ളി​ലേ​റെ​പ്പേ​രും മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹികഅ​ക​ലം പാ​ലി​ക്കാ​തെ​യു​മാ​ണ് വ്യൂ​പോ​യി​ന്‍റി​ല​ട​ക്ക​മി​റ​ങ്ങി ഫോ​ട്ടോയെ​ടു​ക്കു​ക​യും കാ​ഴ്ച ​കാ​ണു​ക​യും ചെ​യ്യു​ന്ന​ത്. വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​കാ​രി​ൽ പ​ല​രും പി​ഞ്ചു​കു​ട്ടി​ക​ളു​മാ​യി​ട്ടാ​ണ് വ്യൂ​പോ​യ​ിന്‍റി​ൽ കാ​ഴ്ച കാ​ണാ​നി​റ​ങ്ങു​ന്ന​ത്.

വ്യൂ​പോ​യി​ന്‍റി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ം ശ​ക്ത​മല്ല. കാ​ഴ്ച​ കാ​ണാ​ൻ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പാ​ർ​ക്ക് ചെ​യ്യു​ക​യും യാ​ത്ര​ക്കാ​ർ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും കു​പ്പി​ക​ളും ചു​ര​ത്തി​ൽ നി​ക്ഷേ​പി​ച്ചാ​ണ് പ​ല​യാ​ത്ര​കാ​രും മട​ങ്ങു​ന്ന​ത്.

ബൈ​ക്കി​ലെ​ത്തു​ന്ന​വ​രെ കൂ​ടാ​തെ കു​ടും​ബ​സ​മേ​ത​വും നി​ര​വ​ധി സ​ഞ്ചാ​രി​കളെ​ത്തു​ന്നു​ണ്ട്. ഇ​തി​ൽ പ്രാ​യ​മാ​യ​വ​രും കൊ​ച്ചുകു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. സ​ഞ്ചാ​രി​ക​ൾ കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​മാ​യി വ്യൂ ​പോ​യി​ന്‍റു​ക​ളി​ലും മ​റ്റും വാ​ഹ​നം നി​ർ​ത്തി സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തി​ക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും എ​ന്നതാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.