എ​സ്എ​സ്എ​ഫ് മു​ക്കം ഡി​വി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വ്: കാ​ര​ശേ​രി സെ​ക്ട​ർ, ഫേ​സ് അ​ക്കാഡ​മി ജേ​താ​ക്ക​ൾ
Sunday, September 20, 2020 11:40 PM IST
മു​ക്കം: ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ന്നു​വ​ന്ന എ​സ്എ​സ്എ​ഫ് മു​ക്കം ഡി​വി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വ ത്തി ന് ​സ​മാ​പ​ന​മാ​യി. 278 പോ​യി​ന്‍റ് നേ​ടി​യ കാ​ര​ശേ​രി സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വി​ൽ ജേ​താ​ക്ക​ളാ​യി. 229 പോ​യി​ന്‍റ് നേ​ടി​യ ചെ​റു​വാ​ടി സെ​ക്ട​ർ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

161 പോ​യി​ന്‍റ് നേ​ടി​യ കൊ​ടി​യ​ത്തൂ​ർ സെ​ക്ട​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കാ​ന്പ​സ് വി​ഭാ​ഗ​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ ഫേ​സ് അ​ക്കാ​ഡ​മി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. അ​ൽ ബ​നാ​ത്ത് ചെ​റു​വാ​ടി, ഐ​എ​ച്ച്ആ​ർ​ഡി മു​ക്കം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ കാ​ന്പ​സ് വി​ഭാ​ഗ​ത്തി​ൽ യ​ഥാ​ക്ര​മം ര​ണ്ട് മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. എ​ട്ടു സെ​ക്ട​റു​ക​ളി​ൽ നി​ന്നും ഒ​ന്പ​ത് കാ​ന്പ​സു​ക​ളി​ൽനി​ന്നു​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

സാ​ഹി​ത്യോ​ത്സ​വ് സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. അ​ലി അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ഫ് മു​ക്കം ഡി​വി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വ് സ​മി​തി ചെ​യ​ർ​മാ​ൻ മു​ബ​ഷി​ർ ബു​ഖാ​രി​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ന്നി യു​വ​ജ​ന​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ജീ​ദ് ക​ക്കാ​ട്, സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം കെ.​കെ. അ​ഹ​മ​ദ് കു​ട്ടി മു​സ്ലി​യാ​ർ ക​ട്ടി​പ്പാ​റ, എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി ​എം ജാ​ഫ​ർ സാ​ദി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.