വ​ള​യ​ത്ത് ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി
Sunday, September 20, 2020 11:40 PM IST
നാ​ദാ​പു​രം: വ​ള​യം- ചെ​ക്യാ​ട് റോ​ഡി​ൽ ക​ള​രി​മു​ക്കി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി. ക​ള​രി​മു​ക്കി​ൽ റോ​ഡ​രി​കി​ലെ മു​ത്ത​പ്പ​ൻ മ​ട​പ്പു​ര​യു​ടെ ഭ​ണ്ഡാ​ര​മാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മോ​ഷ്ടാ​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​രി​സ​ര​വാ​സി​ക​ൾ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സിനെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് വ​ള​യം സി​ഐ പി.​കെ. ധ​ന​ഞ്ജ​യ​ബാ​ബു, എ​സ്ഐ ആ​ർ.​സി. ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ന്പി​പ്പാ​ര പോ​ലു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ഡാ​രം ത​ക​ർ​ത്ത​ത്.

ഏ​ക​ദേ​ശം ആ​റാ​യി​ര​ത്തി​ൽ​പ​രം രൂ​പ ക​വ​ർ​ന്ന​താ​യി മ​ട​പ്പു​ര ഭാ​ര​വാ​ഹി​ക​ൾ വ​ള​യം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബാ​ലു​ശേ​രി​യി​ൽനി​ന്ന് വ​ന്ന ഡോ​ഗ് സ്ക്വാ​ഡ് മ​ണം പി​ടി​ച്ച ശേ​ഷം ഭ​ണ്ഡാ​ര​ത്തി​ന് സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ലൂ​ടെ അ​ൽ​പ​ദൂ​രം സ​ഞ്ച​രി​ച്ച് നി​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.