നാ​ദാ​പു​ര​ത്ത് ക​ട​യി​ൽ മോ​ഷ​ണം
Sunday, September 20, 2020 11:40 PM IST
നാ​ദാ​പു​രം: ടൗ​ണി​ലെ പ​ല​ച​ര​ക്ക് ക​ട​യി​ൽ മോ​ഷ​ണം പ​ണം ന​ഷ്ട​പ്പെ​ട്ടു. നാ​ദാ​പു​രം മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ മ​ലോ​ൽ മൊ​യ്തു ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള എം​എ​ച്ച് സ്റ്റോ​റി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ട​യി​ൽ സൂ​ക്ഷി​ച്ച 29500 രൂ​പ മോ​ഷ​ണം പോ​യി.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ക​ട തു​റ​ന്ന​പ്പോ​ൾ ത​ട്ടു​ക​ളി​ൽ സൂ​ക്ഷി​ച്ച സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും ക​ട​യി​ലെ ക​ണ​ക്കെ​ഴു​തി​യ പു​സ്ത​കം നി​ല​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തൂ​ണി സ​ഞ്ചി​യി​ലാ​ക്കി ബാ​ഗി​ൽ സൂ​ക്ഷി​ച്ച പ​ണ​വും ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ക​ട​യോ​ട് ചേ​ർ​ന്ന ഫേ​ൻ​സി ക​ട​യു​ടെ വ​രാ​ന്ത​യി​ലെ സാ​ധ​ന​ങ്ങ​ൾ വെ​ക്കു​ന്ന ത​ട്ടി​ൽ ക​യ​റി സി​ലിം​ഗ് ഇ​ള​ക്കി​മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് ക​ട​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഫാ​ൻ​സി ക​ട​യു​ടെ വ​രാ​ന്ത​യി​ലെ ത​ട്ടി​ൽ വി​രി​ച്ച കാ​ർ​ഡ് ബോ​ർ​ഡ് ഷീ​റ്റി​ൽ ന​ന​ഞ്ഞ കാ​ൽ​പാ​ട് ക​ണ്ട​താ​യി ഉ​ട​മ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ​യാ​യി​രി​ക്കും മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഉ​ട​മ പ​റ​ഞ്ഞു. നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സ്‌​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.