ക​ണ്ടി​വാ​തു​ക്ക​ൽ ആ​യോ​ട് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, September 20, 2020 11:40 PM IST
നാ​ദാ​പു​രം: മ​ല​യോ​ര ജ​ന​ത​യെ ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം. ശ​നി​യാ​ഴ്ച ക​ണ്ടി വാ​തു​ക്ക​ൽ ആ​യോ​ട് ഭാ​ഗ​ത്ത് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം കാ​ർ​ഷീ​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ആ​യോ​ട് മ​ല​യോ​ര​ത്തെ വാ​ഴ, ക​മു​ക്, ചേ​ന്പ്, തു​ട​ങ്ങി​യ കാ​ർ​ഷിക വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

വ​ന​ത്തി​ൽനി​ന്ന് ഫെ​ൻ​സിം​ഗ് ലൈ​നു​ക​ൾ ത​ക​ർ​ത്ത് കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം നൂ​റേ​ക്ക​ർ എ​സ്റ്റേ​റ്റി​ൽ താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട്വ​രെ ആ​ന​ക്കൂ​ട്ടം വ​ന​ത്തി​ലേ​ക്ക് ക​യ​റി​യി​ട്ടി​ല്ല.

എ​സ്റ്റേ​റ്റി​ലെ വി​ള​ക​ളും ആ​ന ന​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന​ടു​ത്ത് ആ​ന ഇ​റ​ങ്ങി​യ​തി​നാ​ൽ മ​ല​യോ​ര​ത്തു​ള്ള​വ​ർ പ​രി​ഭ്രാ​ന്ത​രാ​ണ്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി തെ​ങ്ങ്, വാ​ഴ, ക​മു​ക് തു​ട​ങ്ങി​യ​വ​യും ഇ​ട​വി​ള​കൃ​ഷി​ക​ളും കാ​ട്ടാ​ന​ക്കു​കൂ​ട്ടം ന​ശി​പ്പി​ച്ചി​രു​ന്നു.

ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി എ​ട്ടോ​ളം കാ​ട്ടാ​ന​ക​ൾ ക​ണ്ടി വാ​തു​ക്ക​ൽ, ആ​യോ​ട് മ​ല​യി​ൽ ക​ണ്ണ​വം വ​ന​ത്തി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന​ത്തി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ട് വ​ള​ർ​ത്താ​ത്ത​തും വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്ത​ളി​ക്കാ​ത്ത​തും ആ​ന​ശ​ല്യ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.