മൊ​ത്ത വി​ല്‍​പ്പ​ന​യ്ക്കാ​യി ക​ഞ്ചാ​വ് ശേ​ഖ​രി​ക്കു​ന്നു; പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Friday, September 18, 2020 11:30 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റ​ക്കു​ന്നു. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ സ​ജീ​വ​മാ​കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​റുപേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​രി​ല്‍നി​ന്ന് ചി​ല നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.
ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് മൊ​ത്ത വി​ല്‍​പ്പന ന​ട​ത്തു​ന്ന​തി​നാ​യി വ​ന്‍ തോ​തി​ല്‍ ക​ഞ്ചാ​വ് ശേ​ഖ​രി​ക്കാ​ന്‍ പ്ര​തി​ക​ളി​ല്‍ ചി​ല​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി ചേ​വാ​യൂ​ര്‍ സി​ഐ ടി.​പി. ശ്രീ​ജി​ത്ത് അ​റി​യി​ച്ചു. ചേ​വാ​യൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ നാ​ലം​ഗ സം​ഘം 20 കി​ലോ ക​ഞ്ചാ​വ് മു​മ്പും എ​ത്തി​ച്ചി​രു​ന്നു. ഇ​വ ആ​ര്‍​ക്കെ​ല്ലാം ന​ല്‍​കി​യെ​ന്ന​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നുപു​റ​മേ ഇ​വ​ര്‍ എ​വി​ടെ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തെ​ന്നും വി​ത​ര​ണ​ത്തി​ന് സ​ഹാ​യി​ക​ളാ​യി ആ​രെ​ല്ലാം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​ല​ത്തൂ​ര്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​വും പോ​ലീ​സ് അ​ന്വേ​ഷി​ച്ചുവ​രി​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം ചേ​വാ​യൂ​ര്‍, എ​ല​ത്തൂ​ര്‍ പോ​ലീ​സ് 14 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് പു​റ​മേ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സും ആ​ന്‍​ഡി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡും ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി വ​ട​ക​ര സ്വ​ദേ​ശി​യേ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ആ​റ​ര കി​ലോ ക​ഞ്ചാ​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​സി​ഫ്, അ​ര​ക്കി​ണ​ര്‍ സ്വ​ദേ​ശ മു​ര്‍​ഷി​ദ്, വെ​സ്റ്റ്ഹി​ല്‍ സ്വ​ദേ​ശി സു​ദ​ര്‍​ശ്, പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ജി​നേ​ഷ് എ​ന്നി​വ​രെ​യാ​ണ്ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പി​ടി​യി​ലാ​യ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ര്‍​ന്ന് പാ​വ​ങ്ങാ​ട് ക​ണ്ട​ങ്കു​ള​ങ്ങ​ര​യി​ല്‍ വ​ച്ചാ​ണ് എ​ല​ത്തൂ​ര്‍ പോ​ലീ​സ് ഏ​ഴ​ര കി​ലോ ക​ഞ്ചാ​വു​മാ​യി പു​തി​യ​നി​ര​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​ര്‍​സാ​ദി നെ ​പി​ടി​കൂ​ടി​യ​ത്.