എ​ര​ഞ്ഞി​മാ​വി​ൽ വി​വി​ധ ക​ട​ക​ളി​ൽ മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മവും
Friday, September 18, 2020 11:28 PM IST
മു​ക്കം: കൊ​യി​ലാ​ണ്ടി-എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ എ​ര​ഞ്ഞി​മാ​വ് അ​ങ്ങാ​ടി​യി​ൽ മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​വും. സി.​വി. ഗ്ലാ​സ് ആ​ൻ​ഡ് പ്ലൈ​വു​ഡ്, തൊ​ട്ട​ടു​ത്ത സി​മ​ന്‍റ് ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. അ​ങ്ങാ​ടി​യി​ലെ​ പ​ച്ച​ക്ക​റി ക​ട​യി​ൽ മോ​ഷ​ണ​വും ന​ട​ന്നു.
വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മൂ​ന്ന് ക​ട​ക​ളു​ടേ​യും പൂ​ട്ട് പൊ​ളി​ച്ച മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ങ്കി​ലും കാ​ര്യ​മാ​യൊ​ന്നും കി​ട്ടി​യി​ല്ല. പ​ച്ച​ക്ക​റി ക​ട​യി​ൽ നി​ന്ന് മാ​ത്രം 300 രൂ​പ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.
പ്ര​ദേ​ശ​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സി​സി ടി​വി കാ​മ​റ​ക​ൾ ത​ന്നെ വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ആ​ര​ങ്കി​ലു​മാ​യി​രി​ക്കും കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.
എ​ര​ഞ്ഞി​മാ​വ് സ​മീ​പ​മാ​ണ് ഒ​രു മാ​സം മു​ന്പ് നി​ർ​ത്തി​യി​ട്ട ബ​സി​നുനേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​ലെ പ്ര​തി​ക​ളെ​യും പി​ടി​കി​ട്ടി​യി​ട്ടി​ല്ല​ന്നാ​ണ് വി​വ​രം.