വി. ​മു​ര​ളീ​ധ​ര​ന്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വയ്ക്ക​ണമെന്ന്
Friday, September 18, 2020 11:28 PM IST
പേ​രാ​മ്പ്ര: സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ യ​ഥാ​ര്‍​ത്ഥ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജ​ന​താ​ദ​ള്‍-​എ​സ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പേ​രാ​മ്പ്ര പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്തി​യ ധ​ര്‍​ണ സ​മ​രം ജ​ന​താ​ദ​ള്‍- എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി റ​ഷീ​ദ് മു​യി​പ്പോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​നേ​ഷ് കാ​പ്പു​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​എ​സ്. കു​മാ​ര്‍, പി.​പി. ബാ​ല​ന്‍, അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മു​ക്കം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രാ​ജി​വയ്ക്ക​ണ​മെ​ന്ന് ജെ​ഡി​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ള​മ​ന ഹ​രി​ദാ​സ്. ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ക്കം പോ​സ്റ്റാ​ഫി​സി​നുമു​ന്പിൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​ഡി​എ​ഫും ബി​ജെ​പി​യും ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് ആ​ഭാ​സ സ​മ​ര​മാ​ണ്. ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ൾ ഗു​ണം ചെ​യ്യി​ല്ല. കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ഇ​ള​മ​ന ഹ​രി​ദാ​സ് പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി. ജാ​ബി​ർ പ​ട​നി​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ഡേ​ൺ അ​ബൂ​ബ​ക്ക​ർ, പി.​കെ. ശി​വ​ദാ​സ​ൻ, വി.​കെ. ശി​ഹാ​ബു​ദ്ധീ​ൻ, സ​ർ​ഫു​ദ്ധീ​ൻ നൊ​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.