മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ മ​ത്സ്യച്ചന്ത​ നടത്തി
Friday, September 18, 2020 11:28 PM IST
പേ​രാ​മ്പ്ര: അ​ട​ച്ചുപൂ​ട്ടി​യ മ​ത്സ്യ മാ​ര്‍​ക്ക​റ്റ് തു​റ​ക്കാ​ൻ വൈ​കു​ന്ന​തി​നെ​തി​രേ തൊ​ഴി​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​നു മു​ന്നി​ല്‍ മീ​ന്‍ ക​ച്ച​വ​ട​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം.മ​ത്സ്യമാ​ര്‍​ക്ക​റ്റ് തു​റ​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ കൈ​ക്കൊ​ണ്ട ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും മ​ന്ത്രി​യു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ടു​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ ചേ​നോ​ളി റോ​ഡി​ലെ എം​എ​ല്‍​എ ഓ​ഫി​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ മ​ത്സ്യ​ച്ച​ന്ത സം​ഘ​ടി​പ്പി​ച്ച​ത്.
പേ​രാ​മ്പ്ര പ​ട്ട​ണ​ത്തി​ല്‍ നി​ന്ന് മ​ത്സ്യ​വു​മെ​ടു​ത്ത് പ്ര​ക​ട​ന​മാ​യി ഓ​ഫി​സി​ലേ​ക്കെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ പെ​രു​വ​ണ്ണാ​മൂ​ഴി സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​രു​ണ്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മ​ത്സ്യ​ച​ന്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. രാ​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജു ഏ​ര​വ​ട്ടൂ​ര്‍ അ​ധ്യ​ക്ഷ​നാ​യി.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജു പൊ​ൻ​പ​റ, പി.​സി. കു​ഞ്ഞ​മ്മ​ത്, കെ‌​എ​സ് യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ ക​റ്റ​യാ​ട്ട്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് പു​റ്റം​പൊ​യി​ല്‍, പി.​എം. പ്ര​കാ​ശ​ൻ, റം​ഷാ​ദ് പാ​ണ്ടി​ക്കോ​ട്, അ​ജ്മ​ല്‍ ചെ​നാ​യി, അ​ഖി​ൽ ഹ​രി​കൃ​ഷ്ണ​ൻ, ഷം​ബീ​ര്‍ എ​ട​വ​രാ​ട്, അ​മി​ത്ത് മ​നോ​ജ്, ഷാ​ജ​ഹാ​ന്‍ കാ​ര​യാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ര്‍​ച്ചയിൽ തീ​രു​മാ​ന​മാ​യി​ല്ല

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ല്‍ തൊ​ഴി​ല്‍ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ മാ​ര്‍​ക്ക​റ്റ് തു​റ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ല്‍ എ​ത്തു​ന്ന​തി​ന് ജി​ല്ല ക​ള​ക്ട​ര്‍ വി​ളി​ച്ചു കൂ​ട്ടി​യ യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 20നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന മാ​ര്‍​ക്ക​റ്റ് ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ കാ​ല​ത്ത് തു​റ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും തൊ​ഴി​ല്‍ ത​ര്‍​ക്കം നി​ല നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വീ​ണ്ടും പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​വാ​തി​രി​ക്കു​ന്ന​തി​ന് ച​ര്‍​ച്ച​ക്ക് ശേ​ഷം തു​റ​ക്കാ​മെ​ന്ന നി​ല​പാ​ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു.
പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി ഇ​രു ഭാ​ഗ​ത്തു​മു​ള്ള രാ​ഷ്ട്രീ​യ - ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കാ​രി​ക​ളെ​യും വി​ളി​ച്ച് ക​ള​ക്ട​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​രു ഭാ​ഗ​വും ത​ങ്ങ​ളു​ടെ പ​ഴ​യ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ന്ന​തോ​ടെ ച​ര്‍​ച്ച വ​ഴി​മു​ട്ടി. മ​ത്സ്യ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മാ​ർ​ക്ക​റ്റി​ൽ തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണം എ​ന്ന​താ​യി​രു​ന്നു സി​പി​എം-​സി​ഐ​ടി​യു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ വെ​ച്ച് മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ക​യും മ​റ്റ് കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് ച​ര്‍​ച്ച ചെ​യ്യാ​മെ​ന്നു​മാ​യി​രു​ന്നു ലീ​ഗ് - എ​സ്ടി​യു വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​തോ​ടെ തീ​രു​മാ​ന​മാ​കു​ന്ന​തു വ​രെ മാ​ര്‍​ക്ക​റ്റ് അ​ട​ച്ചി​ട​ല്‍ തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ചു.
ജി​ല്ല ക​ള​ക്ട​ര്‍ വി. ​സാം​ബ​ശി​വ​റാ​വു വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ വ​ട​ക​ര ആ​ര്‍​ഡി​ഒ അ​ബ്ദു​റ​ഹ്മാ​ന്‍, പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ർ കെ. ​സു​മി​ത്ത് കു​മാ​ര്‍, പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, സെ​ക്ര​ട്ട​റി ഒ. ​മ​നോ​ജ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ എ​ന്‍.​പി. ബാ​ബു (സി​പി​എം), ക​ല്ലൂ​ര്‍ മു​ഹ​മ്മ​ദ​ലി (മു​സ്ലീം ലീ​ഗ്), എം.​കെ.​സി. കു​ട്ട്യാ​ലി (എ​സ്ടി​യു), കെ.​എം. മോ​ഹ​ന​ന്‍ (സി​ഐ​ടി​യു) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.