പ്ര​തി​യെക്കുറി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു
Thursday, September 17, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി 1,200 ഗ്രാം ​സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​സ്വ​ര്‍​ണം ക​ട​ത്തി​യ മ​ല​പ്പു​റം മു​റ​യൂ​ര്‍ സ്വ​ദേ​ശി ക​യ്യ​ങ്ങ​ല്‍ പാ​ലോ​ളി അ​ജ്മ​ലി​നെ (24) ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ള്‍ ആ​ദ്യ​മാ​യാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​രം.

വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ അ​ജ്മ​ലി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ക്വാ​റ​ന്‍റൈ​ന്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​ച്ചു​വ​രു​ത്തും. എ​ന്നാ​ല്‍ ചി​ല വി​വ​ര​ങ്ങ​ള്‍ ഫോ​ണ്‍ വ​ഴി​യും ക​സ്റ്റം​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.