മ​ല​യോ​ര ഹൈ​വേ : കോ​ട​ഞ്ചേ​രി- ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് പ​ണി തു​ട​ങ്ങി
Thursday, September 17, 2020 11:55 PM IST
കോ​ട​ഞ്ചേ​രി: കാ​സ​ർ​ഗോ​ഡ് ന​ന്ദാ​ര​പ്പ​ട​വു മു​ത​ൽ പാ​റ​ശാ​ല വ​രെ​യു​ള്ള മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ജി​ല്ല​യി​ലെ 34.3 കി.​മീ നീ​ള​മു​ള്ള കോ​ട​ഞ്ചേ​രി- ക​ക്കാ​ടംപൊ​യി​ൽ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. കോ​ട​ഞ്ചേ​രി ടൗ​ണി​ൽ മൃ​ഗാ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു നി​ന്നാ​ണ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

കോ​ട​ഞ്ചേ​രി ,തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച് നി​ല​മ്പൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​കു​ന്ന​ത്. കോ​ട​ഞ്ചേ​രി ,പു​ലി​ക്ക​യം, നെ​ല്ലി​പ്പൊ​യി​ൽ, പു​ല്ലൂ​രാം​പാ​റ, പു​ന്ന​ക്ക​ൽ, ക​രി​ങ്കു​റ്റി, പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​ൻ, കൂ​മ്പാ​റ, മേ​ലേ കൂ​മ്പാ​റ, ആ​ന​ക്ക​ല്ലും​പാ​റ, അ​ക​മ്പു​ഴ, താ​ഴെ ക​ക്കാ​ട്, ക​ക്കാ​ടം​പൊ​യി​ൽ വ​ഴി​യാ​ണ് പാ​ത ക​ട​ന്നുപോ​കു​ന്ന​ത്.

12 മീ​റ്റ​ർ വീ​തി​യി​ൽ ഹൈ​വേ നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ബി​എം ആ​ൻ​ഡ് ബി ​സി നി​ല​വാ​ര​ത്തി​ൽ ഏ​ഴു മീ​റ്റ​ർ വീ​തി​യി​ൽ കാ​ര്യേ​ജ് വേ,​ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള ഡ്രെ​യി​നേ​ജ്, പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ച ന​ട​പ്പാ​ത​ക​ൾ,യൂ​ട്ടി​ലി​റ്റി ഡ​ക്ടു​ക​ൾ, ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ക​ലു​ങ്കു​ക​ളും ചെ​റു​കി​ട പാ​ല​ങ്ങ​ളും സൈ​ൻ​ബോ​ഡു​ക​ൾ, സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ, ബ​സ് ബേ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സ​ഹ​ക​ര​ണ സം​ഘ​മാ​ണ് 161.8 കോ​ടി രൂ​പ​ക്ക് പ്ര​വൃ​ത്തി ക​രാ​റെ​ടു​ത്തി​ട്ടു​ള്ള​ത്. 24 മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി.​റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ക​ർ​ഷ​ക​ർ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കി​യ​ത്.