മാ​ല​പൊ​ട്ടി​ച്ച കേ​സി​ൽ ‌ര​ണ്ടാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
Thursday, September 17, 2020 11:53 PM IST
മു​ക്കം: മാ​മ്പ​റ്റ​യി​ൽ വീ​ട്ടു​ജോ​ലി​ക്കു പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. താ​മ​ര​ശേ​രി ചീ​ഫ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടി​ലാ​ണ് ര​ണ്ടാം പ്ര​തി​യാ​യ അ​രീ​ക്കോ​ട് ഇ​രി​വേ​റ്റി സ്വ​ദേ​ശി മു​ണ്ടോ​ട​ൻ അ​ന​സ് എ​ന്ന മു​ഹ​മ്മ​ദ് (29) കീ​ഴ​ട​ങ്ങി​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12നാ​ണ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് മു​ക്കം എ​സ്ഐ ഷാ​ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ പി​ടി​യി​ലാ​യ ഒ​ന്നാം പ്ര​തി കാ​വ​ന്നൂ​ർ സ്വ​ദേ​ശി ച​ക്കി​ങ്ങ​ൽ സ​ന്ദീ​പ് (30) ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​ണ് മു​ഹ​മ്മ​ദ്. ഒ​ന്നാം പ്ര​തി സ​ന്ദീ​പി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യ​പ്പോ​ൾ ര​ണ്ട് പേ​രും ചേ​ർ​ന്ന് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കോട​തി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.