പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി
Thursday, September 17, 2020 11:53 PM IST
കോ​ഴി​ക്കോ​ട്: പ​ട്ട​ർ​പാ​ലം ഏ​ലി​യാ​റ​മ​ല സം​ര​ക്ഷ​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ. ഷാ​ജി​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ മാ​യ​നാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്ള, പൂ​വാ​ട്ട് പ​റ​മ്പ് സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സ് എ​ന്നീ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യാ​ണ് സ്പെഷൽ സ​ബ് ജ​യി​ലി​ൽ വച്ച് സാ​ക്ഷി​ക​ളെ​ക്കൊ​ണ്ട് ഇ​ന്ന​ലെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​ന് സി​ഐ ടി.​പി. ശ്രീ​ജി​ത്ത് കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ ഒ. ​മോ​ഹ​ൻ​ദാ​സ്, എം. ​സ​ജി, എം. ​ഷാ​ലു, ഹാ​ദി​ൽ കു​ന്നു​മ്മ​ൽ എ​ന്നി​വ​രും ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ വി. ​ര​ഘു​നാ​ഥ​ൻ സി​പി​ഒ രാ​ജേ​ഷ്. എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.